Kerala

സ്വര്‍ണക്കടത്ത്: ശിവശങ്കരന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ്; കൂടുതല്‍ വ്യക്തത ആവശ്യം

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്,സരിത്ത് എന്നിവരുമായി ശിവശങ്കരന് അടുത്ത ബന്ധമുള്ളതായിട്ടാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇന്നലെ മണിക്കൂറുകളോളം ശിവശങ്കരനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ശിവശങ്കരന്‍ കസ്റ്റംസിന് മൊഴി നല്‍കിയത്.എന്നാല്‍ സ്വപ്‌നയും സരിത്തുമായും സൗഹൃദമുണ്ടായിരുന്നു.ഇവരുമായിഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സൗഹൃദത്തിന്റെ അടിസ്ഥാനത്തിലുള്ള ഫോണ്‍വിളികളായിരന്നുവെന്നാണ് പറയുന്നത്. എന്നാല്‍ സ്വപ്‌നയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളുവെന്നാണ് കസ്റ്റംസിന്റെ നിലപാട്

സ്വര്‍ണക്കടത്ത്: ശിവശങ്കരന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ്; കൂടുതല്‍ വ്യക്തത ആവശ്യം
X

കൊച്ചി:ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കരന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസ്.സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്,സരിത്ത് എന്നിവരുമായി ശിവശങ്കരന് അടുത്ത ബന്ധമുള്ളതായിട്ടാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.

ഇന്നലെ മണിക്കൂറുകളോളം ശിവശങ്കരനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.സ്വര്‍ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ശിവശങ്കരന്‍ കസ്റ്റംസിന് മൊഴി നല്‍കിയത്.എന്നാല്‍ സ്വപ്‌നയും സരിത്തുമായും സൗഹൃദമുണ്ടായിരുന്നു.ഇവരുമായിഫോണില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സൗഹൃദത്തിന്റെ അടിസ്ഥാനത്തിലുള്ള ഫോണ്‍വിളികളായിരന്നുവെന്നാണ് പറയുന്നത്. എന്നാല്‍ സ്വപ്‌നയെ കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളുവെന്നാണ് കസ്റ്റംസിന്റെ നിലപാട്. സ്വപ്‌ന സുരേഷ്,സരിത്ത് എന്നിവര്‍ക്കായി സെകട്ടറിയേറ്റിനു സമീപം ഫ്‌ളാറ്റില്‍ മുറി ബുക്കു ചെയ്യുന്നതിന് ശിവശങ്കരന്‍ ഇടപെട്ടിരുന്നോയെന്നത് സംബന്ധിച്ചും കസ്റ്റംസ് വിശദമായി പരിശോധന നടത്തിവരികയാണ്.

മുറി ബുക്ക് ചെയ്യാന്‍ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന നിലപാടിലാണ് ശിവശങ്കരന്‍.നിലവില്‍ കള്ളക്കടത്തു കേസില്‍ ശിവശങ്കരനെതിരെ തെളിവുകള്‍ ഒന്നും കസ്റ്റംസിന് ലഭിച്ചിട്ടില്ല.എന്നാല്‍ ചില കാര്യങ്ങളില്‍ കുടുത വ്യക്തത ആവശ്യമുണ്ട്. അതിനായി സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്.നിലവില്‍ എന്‍ ഐ എ യുടെ കസ്റ്റഡിയിലാണ് സ്വപ്‌നയും സന്ദീപും. ഇവരെ ഈ മാസം 21 ന് കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് കസ്റ്റഡിയില്‍ വാങ്ങാനാണ് കസ്റ്റംസിന്റെ തീരുമാനം.സ്വപ്‌നയെയും സന്ദീപിനെയും ചോദ്യം ചെയ്ത ശേഷം ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കരനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും.

Next Story

RELATED STORIES

Share it