Kerala

തിരുവനന്തപുരം സ്വര്‍ണകടത്ത് : വിഷ്ണു സോമസുന്ദരം ഡിആര്‍ഐ മുമ്പാകെ കീഴടങ്ങി

മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞ ദിവസം വിഷ്ണു ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കീഴടങ്ങാനായിരുന്നു കോടതിയുടെ നിര്‍ദേശം.ഇതു പ്രകാരമാണ് ഇന്ന് രാവിലെ വിഷ്ണു സോമസുന്ദരം കീഴടങ്ങിയിരിക്കുന്നത്. ഇയാളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം അന്വേഷണ സംഘം തുടര്‍ നടപടി സ്വീകരിക്കും

തിരുവനന്തപുരം സ്വര്‍ണകടത്ത് :  വിഷ്ണു സോമസുന്ദരം ഡിആര്‍ഐ മുമ്പാകെ കീഴടങ്ങി
X

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന വിഷ്ണു സോമസുന്ദരം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റസ്(ഡിആര്‍ ഐ ) മുമ്പാകെ കീഴടങ്ങി. ഇയാളെ ഡിആര്‍ ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. നേരത്തെ കേസില്‍ സുനില്‍കുമാര്‍, സെറീന ഷാജി.പ്രകാശ് തമ്പി എന്നിവരെ ഡിആര്‍ ഐ അറസ്റ്റു ചെയ്തതതോടെയാണ് വിഷ്ണു സോമസുന്ദരം ഒളിവില്‍ പോയത്.ഇതിനിടയില്‍ കേസിലെ മുഖ്യപ്രതികളിലൊരാളയ അഡ്വ.ബിജു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ബിജു ഏതാനും ദിവസം മുമ്പ് ഡിആര്‍ ഐയുടെ മുമ്പാകെ കീഴടങ്ങിയിരുന്നു. അപ്പോഴും വിഷ്ണു ഒളിവില്‍ തന്നെയായിരുന്നു. ഇതിനിടയില്‍ മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞ ദിവസം വിഷ്ണു ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കീഴടങ്ങാനായിരുന്നു കോടതിയുടെ നിര്‍ദേശം.ഇതു പ്രകാരമാണ് ഇന്ന് രാവിലെ വിഷ്ണു സോമസുന്ദരം കീഴടങ്ങിയിരിക്കുന്നത്. ഇയാളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനു ശേഷം അന്വേഷണ സംഘം തുടര്‍ നടപടി സ്വീകരിക്കും.

കേസുമായി ബന്ധപ്പെട്ട് വിഷ്ണു സോമസുന്ദരത്തില്‍ നിന്നും ലഭിക്കുന്ന മൊഴി ഏറെ നിര്‍ണായകമായിരിക്കും. കേസില്‍ നേരത്തെ പിടിയിലായ സുനില്‍കുമാര്‍, സെറീന എന്നിവര്‍ വിഷ്ണുവിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. വിഷ്ണുവാണ് സ്വര്‍ണകടത്ത് ഏകോപിപ്പിച്ചിരുന്നതെന്ന് ഡിആര്‍ ഐ കണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. കാറപടകത്തില്‍ കൊല്ലപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും മാനേജറുമായിരുന്നു വിഷ്ണുവെന്നും ഡിആര്‍ എ കണ്ടെത്തിയിട്ടുണ്ട്.ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കാക്കാനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സുനില്‍കുമാറിനെയും ചോദ്യം ചെയ്യുന്നുണ്ട്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രകാശ് തമ്പിയെ ക്രൈംബ്രാഞ്ച് ജയിലിലെത്തി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സുനില്‍കുമാറിനെയും ചോദ്യം ചെയ്യുന്നത്.

Next Story

RELATED STORIES

Share it