Kerala

കോട്ടയത്ത് കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

ഏറ്റുമാനൂര്‍ മന്നാകുളത്തുവച്ച് രണ്ടുകിലോ കഞ്ചാവുമായി ഏറ്റുമാനൂര്‍ പോലിസാണ് ഇവരെ പിടികൂടിയത്.

കോട്ടയത്ത് കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
X

കോട്ടയം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ കഞ്ചാവുമായി പോലിസിന്റെ പിടിയിലായി. ഏറ്റുമാനൂര്‍ മംഗളം കോളജ് കിഴക്കുംകര പുന്നവേലിത്തടത്തില്‍ വീട്ടില്‍ ജോമോന്‍ മാത്യു (പൊട്ടാസ് ജോമോന്‍- 29), ഏറ്റുമാനൂര്‍ മന്നാകുളം കിഴക്കുംഭാഗം കരയില്‍ കമ്പനിമലയില്‍ വീട്ടില്‍ ആര്‍ അനില്‍കുമാര്‍ (പള്‍സര്‍ കണ്ണന്‍-27) എന്നിവരാണ് അറസ്റ്റിലായത്. ഏറ്റുമാനൂര്‍ മന്നാകുളത്തുവച്ച് രണ്ടുകിലോ കഞ്ചാവുമായി ഏറ്റുമാനൂര്‍ പോലിസാണ് ഇവരെ പിടികൂടിയത്.ഏറ്റുമാനൂര്‍ എസ്എച്ച്ഒ എ ജെ തോമസ്, എസ്‌ഐ കെ ആര്‍ പ്രശാന്ത്കുമാര്‍, ഡെന്‍സാഫ് അംഗങ്ങളായ എഎസ്‌ഐ നൗഷാദ്, പി വി മനോജ്, കെഎം ജീമോന്‍, കെ ഐ നവാസ്, ഏറ്റുമാനൂര്‍ പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ അശോകന്‍, സീനിയര്‍ സിപിഒ സാജുലാല്‍, ജേക്കബ് പി ജോയ്, എച്ച് പ്രമോദ്, മഹേഷ് കൃഷ്ണന്‍, വനിതാ സിപിഒ ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റുചെയ്തത്. പ്രതികളെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി.

Next Story

RELATED STORIES

Share it