Kerala

യുവാക്കളെ 'ഹണിട്രാപ്പി'ല്‍ വീഴ്ത്തി പണം തട്ടിപ്പ്: രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍

രാജസ്ഥാനിലെ കാമന്‍ സ്വദേശികളായ നഹര്‍സിങ്, സുഖ്‌ദേവ് സിങ് എന്നിവരാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലിസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയെടുത്ത കേസിലാണ് പ്രതികളെ രാജസ്ഥാനിലെത്തി പോലിസ് അറസ്റ്റുചെയ്തത്.

യുവാക്കളെ ഹണിട്രാപ്പില്‍ വീഴ്ത്തി പണം തട്ടിപ്പ്: രാജസ്ഥാന്‍ സ്വദേശികള്‍ പിടിയില്‍
X

തിരുവനന്തപുരം: ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് മുഖേന സ്ത്രീകളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് ചാറ്റ് ചെയ്ത് വിദ്യാസമ്പന്നരായ യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച് 'ഹണിട്രാപ്പ്' വഴി പണം തട്ടിവരുന്ന രാജസ്ഥാന്‍ സ്വദേശികള്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പോലിസിന്റെ പിടിയിലായി. രാജസ്ഥാനിലെ കാമന്‍ സ്വദേശികളായ നഹര്‍സിങ്, സുഖ്‌ദേവ് സിങ് എന്നിവരാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പോലിസിന്റെ പിടിയിലായി. തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ഹണിട്രാപ്പില്‍ കുരുക്കി പണം തട്ടിയെടുത്ത കേസിലാണ് പ്രതികളെ രാജസ്ഥാനിലെത്തി പോലിസ് അറസ്റ്റുചെയ്തത്.

ഫെയ്‌സ്ബുക്കില്‍ പെണ്‍കുട്ടിയുടെ ചിത്രം അടക്കം അങ്കിത ശര്‍മ എന്ന വ്യാജ പ്രൊഫൈല്‍ വഴിയാണ് പ്രതികള്‍ യുവാവുമായി സൗഹൃദം സ്ഥാപിച്ചത്. കോളജ് വിദ്യാര്‍ഥിനിയാണെന്ന വ്യാജേന യുവാവുമായി ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി നിരന്തരം സംസാരിക്കുകയും ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും അയച്ചുനല്‍കുകയും ചെയ്തു. രാത്രികാലങ്ങളില്‍ വാട്‌സ് ആപ്പിലൂടെ സൗഹൃദം തുടര്‍ന്ന് യുവാവിനെ പ്രലോഭിപ്പിച്ച് സ്വകാര്യചിത്രങ്ങളും വീഡിയോകളും കരസ്ഥമാക്കി. ഇതിനുപിന്നാലെയാണ് സ്വകാര്യചിത്രങ്ങളും വീഡിയോകളും ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കുമെന്നും പോലിസില്‍ പരാതി നല്‍കി കുടുക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയത്.

ഇ-വാലറ്റുകള്‍ വഴി ഏകദേശം 10,000 രൂപയോളം പ്രതികള്‍ തട്ടിയെടുത്തെന്നാണ് യുവാവിന്റെ പരാതി. പ്രതികളുടെ ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ്, ഇ-വാലറ്റ് വിലാസങ്ങള്‍ കേന്ദ്രീകരിച്ചാണ് സൈബര്‍ പോലിസ് കേസില്‍ അന്വേഷണം നടത്തിയത്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയില്‍ കാമന്‍, മേവാത്ത് തുടങ്ങിയ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ തട്ടിപ്പുകള്‍ നടത്തിവരുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ബെല്‍റാം കുമാര്‍ ഉപാധ്യായയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പോലിസ് സ്റ്റേഷനിലെ ഡിവൈഎസ്പി ശ്യാംലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ വലയിലാക്കിയത്.

രാജസ്ഥാനിലെത്തി ജിയോ മാപ്പിങ് ഉള്‍പ്പെടെ ഉപയോഗിച്ച് നൂറിലധികം മൊബൈല്‍ നമ്പരുകള്‍ പരിശോധിച്ചാണ് രാജസ്ഥാന്‍ പോലിസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയത്. ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് അക്കൗണ്ടുകളും ഇ-വാലറ്റുകളും ഗൂഗിളും ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ അതിര്‍ത്തിപ്രദേശങ്ങളിലുള്ള ഉള്‍നാടന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം. ഫെയ്‌സ്ബുക്കിലെ വിവിധ അക്കൗണ്ടുകളില്‍നിന്ന് ലഭിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. പോലിസ് ഇന്‍സ്‌പെക്ടര്‍ ആര്‍ റോജ് എസ്‌ഐമാരായ ബിജു രാധാകൃഷ്ണന്‍, ബിജുലാല്‍, എഎസ്‌ഐ ഷിബു, സിവില്‍ പോലിസ് ഓഫിസര്‍മാരായ ശ്രീരാഗ്, വിജേഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ ഡിജിറ്റല്‍ തെളിവുകള്‍ സഹിതം പിടികൂടിയത്.

Next Story

RELATED STORIES

Share it