Kerala

യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍മാര്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങരുതെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാന്‍

ചാന്‍സിലര്‍ എന്ന നിലയില്‍ യൂനിവേഴ്‌സിറ്റികളുടെ കാര്യത്തില്‍ സജീവമായി ഇടപെടും. സര്‍വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ച് മാത്രമെ വി സിമാര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. സിന്‍ഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ പോലുള്ള സംവിധാനങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കണം. വൈസ് ചാന്‍സിലര്‍ക്ക് ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഈ സംവിധാനങ്ങളുമായി ഏകോപനത്തില്‍ ആശയക്കുഴപ്പം ഉണ്ടങ്കില്‍ ചാന്‍സലറെന്ന നിലയില്‍ തന്റെ ഉപദേശം തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു

യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍മാര്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങരുതെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാന്‍
X

കൊച്ചി: വൈസ് ചാന്‍സിലര്‍മാര്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങാതെ മുന്നോട്ടുപോകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിളിച്ചു ചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചാന്‍സിലര്‍ എന്ന നിലയില്‍ യൂനിവേഴ്‌സിറ്റികളുടെ കാര്യത്തില്‍ സജീവമായി ഇടപെടും. സര്‍വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസരിച്ച് മാത്രമെ വി സിമാര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. സിന്‍ഡിക്കേറ്റ്, സെനറ്റ്, അക്കാദമിക് കൗണ്‍സില്‍ പോലുള്ള സംവിധാനങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കണം. വൈസ് ചാന്‍സിലര്‍ക്ക് ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഈ സംവിധാനങ്ങളുമായി ഏകോപനത്തില്‍ ആശയക്കുഴപ്പം ഉണ്ടങ്കില്‍ ചാന്‍സലറെന്ന നിലയില്‍ തന്റെ ഉപദേശം തേടാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എം.ജി യൂനിവേഴ്‌സിറ്റിയില്‍ അമിത അധികാര പ്രയോഗം നടന്നെന്ന് മനസിലാക്കി അവര്‍ തന്നെ തിരുത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. എം ജി യൂനിവേഴ്‌സിറ്റിയുടെ മാര്‍ക്ക് ദാനമടക്കമുള്ള വിഷയങ്ങളില്‍, മന്ത്രി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയോ എന്ന ചോദ്യത്തിന്, വ്യക്തികളല്ല വിഷയങ്ങളാണ് തനിക്ക് പ്രധാനമെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ കേരളത്തിന്റെ മികവ് രാജ്യം വീക്ഷിക്കുന്നതാണ്. അത് സംരക്ഷിക്കുന്നതിന് ജാഗ്രതയോടെയുള്ള ഇടപടെലുകള്‍ ഓരോരുത്തരും നടത്തേണ്ടതുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വൈസ് ചാന്‍സിലര്‍മാരുമായി നടത്തി. വരും നാളുകളില്‍ കൃത്യമായ ഇടവേളകളില്‍ വീണ്ടും യോഗം ചേരും. ഗവര്‍ണര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ ഭരണഘടന അനുസരിച്ചുള്ളതും ചാന്‍സിലര്‍ എന്ന നിലയിലുള്ളവ നിയമാനുസൃതവുമാണ്. ചാന്‍സിലര്‍ എന്ന നിലയില്‍ പ്രത്യേക ഉത്തരവാദിത്വങ്ങളാണ് ഭരണഘടന ഗവര്‍ണര്‍ക്ക്് നല്‍കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it