Kerala

ഉത്രയുടെ കൊലപാതകം; മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തി

ഉത്രയെ കടിച്ച മൂർഖൻ പാമ്പ് ഇതുതന്നെയാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കുകയാണ് പോലിസിന്റെ ലക്ഷ്യം. പാമ്പിന്റെ പല്ല്, എല്ല്, തലച്ചോർ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്.

ഉത്രയുടെ കൊലപാതകം; മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തി
X

കൊല്ലം: അഞ്ചലിൽ യുവതിയെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവിനായി പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തി. ഉത്രയെ കടിച്ച 152 സെന്റി മീറ്റർ നീളമുള്ള മൂർഖൻ പാമ്പിനെ തല്ലിക്കൊന്ന് കുഴിച്ചിട്ടിരുന്നു. ഇന്ന് രാവിലെ പാമ്പിനെ പുറത്തെടുത്ത് ആരംഭിച്ച പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്. നിർണായക തെളിവുകൾ ലഭിച്ചതായി ഡോക്ടർമാർ പറഞ്ഞു.

ഉത്രയെ കടിച്ച മൂർഖൻ പാമ്പ് ഇതുതന്നെയാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കുകയാണ് പോലിസിന്റെ ലക്ഷ്യം. പാമ്പിന്റെ പല്ല്, എല്ല്, തലച്ചോർ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. ആറ് സെന്റിമീറ്ററാണ് വിഷപ്പല്ലിന്റെ നീളം. ഇതെല്ലാം വിദഗ്ധമായ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. സാഹചര്യ തെളിവുകളും സാക്ഷികളുമില്ലാത്ത കേസിൽ കൊല്ലാൻ ഉപയോഗിച്ച ആയുധമായ മൂർഖൻ പാമ്പിൽനിന്ന് ലഭിക്കുന്ന ശാസ്ത്രീയ തെളിവുകൾ മാത്രമാണ് പോലിസിന്റെ ആശ്രയം. ഏറെ വെല്ലുവിളി നിറഞ്ഞ കേസാണ് ഇതെന്ന് റൂറൽ എസ്പി ഹരിശങ്കർ നേരത്തെ പ്രതികരിച്ചിരുന്നു. കേസിൽ പാമ്പിന്റെ ഡിഎൻഎ പരിശോധന നടത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും നേരത്തെ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it