- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തെ എതിർക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാൻ: വി മുരളീധരൻ
കതിരൂർ മനോജ് വധക്കേസിലും ഷുഹൈബ് വധക്കേസിലും പെരിയ ഇരട്ടകൊലപാതക കേസിലും സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തു. ലക്ഷക്കണക്കിന് രൂപയാണ് സിബിഐ അന്വേഷണത്തെ എതിർക്കാൻ സർക്കാർ കോടതിയിൽ ചിലവഴിച്ചത്.

തിരുവനന്തപുരം: സിബിഐ അന്വേഷണത്തെ തടയാൻ കേരള സർക്കാർ ശ്രമിക്കുന്നത് തീവെട്ടിക്കൊള്ളകൾ പുറത്തുവരാതിരിക്കാനാണെന്ന് കേന്ദ്ര വിദേശ-പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാനത്ത് സിബിഐ അന്വേഷണത്തിനുള്ള മുൻകൂർ അനുമതി പിൻവലിക്കാനുള്ള സർക്കാരിന്റെ തീരുമാനം കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ലൈഫ്മിഷൻ അഴിമതി കേസാണ് സിബിഐയെ എതിർക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. കരാറുകാരായ യൂണിടാക്കിന്റെ ഉടമകളെ പ്രതിചേർത്ത കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ സിബിഐക്കെതിരെ കോടതിയിൽ പോയത്.
കേന്ദ്രസർക്കാരിന്റെ പരിധിയിലുള്ള എഫ്സിആർ ഉൾപ്പെടെയുള്ള കേസുകളിൽ ഒരു തടസവും സൃഷ്ടിക്കാൻ സംസ്ഥാനത്തിനാവില്ല. ഡൽഹി സ്പെഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് അന്വേഷണം ആവശ്യമാണെന്ന് തോന്നുന്ന കേസുകൾ സിബിഐ ഏറ്റെടുക്കുന്നത്. യൂണിയൻ ലിസ്റ്റിലുള്ള കേസുകൾ അന്വേഷിക്കാനുള്ള പരിപൂർണ്ണമായ അധികാരം സിബിഐക്കുണ്ട്. സംസ്ഥാന സർക്കാരിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ചും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും സിബിഐക്ക് കേസ് അന്വേഷിക്കാം. സംസ്ഥാന സർക്കാരിന് അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാം.
കതിരൂർ മനോജ് വധക്കേസിലും ഷുഹൈബ് വധ കേസിലും പെരിയ ഇരട്ടകൊലപാതക കേസിലും സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തു. ലക്ഷക്കണക്കിന് രൂപയാണ് സി.ബി.ഐ അന്വേഷണത്തെ എതിർക്കാൻ സർക്കാർ കോടതിയിൽ ചിലവഴിച്ചത്. ടിപി ചന്ദ്രശേഖരൻ വധത്തിന്റെ ഗൂഢാലോചന അന്വേഷണത്തിലും സിപിഎമ്മും സർക്കാരും സിബിഐയെ എതിർക്കുകയാണ്. എന്നാൽ കേരളത്തിൽ സിബിഐയെ എതിർക്കുന്നവർ ദേശീയതലത്തിൽ അതിനെ അനുകൂലിക്കുകയാണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ബംഗാളിലെ ശാരദ ചിട്ടിഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കാൻ സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ആന്ധ്രയിലെ അമരാവതി ഭൂമി ഇടപാട് സിബിഐ അന്വേഷിക്കാൻ അവിടുത്തെ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. പൊള്ളാച്ചി പീഡനം, അസീമാനന്ദക്കെതിരെയുള്ള കേസ് എന്നിവ സിബിഐ അന്വേഷിക്കണമെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പ്രേരിതം എന്ന വാക്ക് ഉപയോഗിച്ച് മലയാളികളെ പറ്റിക്കാമെന്ന് സിപിഎം കരുതണ്ടെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
''മോഷണക്കേസില്‍ പ്രതിയായപ്പോള്‍ കാമുകി ഉപേക്ഷിച്ചു'' ഇരട്ടക്കൊലയുടെ...
23 April 2025 4:15 PM GMTപാക്കിസ്താനുമായുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കി ഇന്ത്യ; പാക്...
23 April 2025 3:58 PM GMT''ഗോഡി മീഡിയ വെറുപ്പ് പ്രചരിപ്പിക്കരുത്''; പ്രതിഷേധിച്ച് കശ്മീരികള്‍...
23 April 2025 3:20 PM GMTഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെന്നു തോന്നിയാല്‍ 1930ല്‍ വിളിക്കണമെന്ന്...
23 April 2025 3:08 PM GMTജോര്‍ദാന്‍ രാജാവിനെ അട്ടിമറിക്കാന്‍ ശ്രമമെന്ന്; മുസ്ലിം ബ്രദര്‍ഹുഡിനെ ...
23 April 2025 2:52 PM GMTവിസ കഴിഞ്ഞിട്ടും നാടുവിടാത്തവരുടെ സ്പോണ്സര്മാരില് നിന്നും 11 ലക്ഷം ...
23 April 2025 2:44 PM GMT