- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് മുന്നണി പോരാളികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചു; ഇന്ന് വാക്‌സിന്‍ സ്വീകരിച്ചത് 2,140 ആരോഗ്യപ്രവര്‍ത്തകരും 5,450 മുന്നണി പോരാളികളും
രണ്ടുവിഭാഗങ്ങളിലായി ഇതുവരെ ആകെ 3,38,365 പേരാണ് സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത്. 167 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (50) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,140 ആരോഗ്യപ്രവര്‍ത്തകരും 5,450 കൊാവിഡ് മുന്നണി പോരാളികളും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. രണ്ടുവിഭാഗങ്ങളിലായി ഇതുവരെ ആകെ 3,38,365 പേരാണ് സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചത്. 167 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (50) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 13, എറണാകുളം 12, ഇടുക്കി 3, കണ്ണൂര്‍ 9, കൊല്ലം 8, കോട്ടയം 13, കോഴിക്കോട് 2, മലപ്പുറം 17, പാലക്കാട് 20, തിരുവനന്തപുരം 50, തൃശൂര്‍ 4, വയനാട് 16 എന്നിങ്ങനെയാണ് കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ (767) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 17, എറണാകുളം 767, ഇടുക്കി 177, കണ്ണൂര്‍ 508, മലപ്പുറം 320, തൃശൂര്‍ 331, പാലക്കാട് 20 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 3,32,915 ആരോഗ്യപ്രവര്‍ത്തകരമാണ് വാക്‌സിന്‍ സ്വീകരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മുന്നണി പോരാളികള്‍ (1442) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 555, എറണാകുളം 88, കൊല്ലം 660, കോട്ടയം 606, കോഴിക്കോട് 163, പാലക്കാട് 824, തിരുവനന്തപുരം 1442, വയനാട് 1112 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം.
കൊവിഡ് മുന്നണി പോരാളികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചു. പോലിസ്, മറ്റ് സേനാവിഭാഗങ്ങള്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 78,701 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുനിസിപ്പാലിറ്റി ജീവനക്കാരും, 16,735 റവന്യൂ വകുപ്പ് ജീവനക്കാരും, 27,222 പഞ്ചായത്ത് ജീവനക്കാരും ഉള്‍പ്പെടെ ആകെ 1,29,258 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തിരുവനന്തപുരത്ത് ഡിജിപി ലോക്‌നാഥ് ബഹ്‌റ, എഡിജിപി മനോജ് എബ്രഹാം, ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ, എറണാകളത്ത് എഡിഎം കെ എ മുഹമ്മദ് ഷാഫി, കോട്ടയത്ത് ജില്ലാ കലക്ടര്‍ എം അഞ്ജന, ജില്ലാ പോലിസ് മേധാവി ഡി ശില്പ, സബ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചു.
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്ക്ക് ടൗണ്ഷിപ്പ്: എസ്റ്റേറ്റുകള്...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില് ഫലസ്തീനി വീടുകള്ക്കും കാറുകള്ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്വാര് പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില് ഫുട്ബോള് മല്സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT