Kerala

വാളയാര്‍ കേസ്:അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് സര്‍ക്കാര്‍; അപ്പീലില്‍ നവംബര്‍ 9 ന് വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി

കേസില്‍ പുനര്‍ വിചാരണ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച സംഭവിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു

വാളയാര്‍ കേസ്:അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് സര്‍ക്കാര്‍; അപ്പീലില്‍ നവംബര്‍ 9 ന് വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി
X

കൊച്ചി: വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ അടുത്തമാസം ഒമ്പതിന് വാദം കേള്‍ക്കാമെന്ന് ഹൈക്കോടതി.കേസില്‍ പുനര്‍ വിചാരണ വേണമെന്നാണ് സര്‍ക്കാര്‍ നിലപാട്.കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച സംഭവിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.കേസിലെ പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടനടപടി റദ്ദാക്കണമെന്നും അന്വേഷണത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.തുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.തുടര്‍ന്ന് ഇന്ന് കേസ് പരിഗണിക്കവെ കേസില്‍ സംഭവിച്ച വീഴ്കള്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലില്‍ ചൂണ്ടിക്കാട്ടി.ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്താനും തയാറാണെന്നും സര്‍ക്കാര്‍ അറിയിച്ചു.തുടര്‍ന്നാണ് കേസ് വിശദമായ വാദം കേള്‍ക്കാന്‍ അടുത്തമാസം ഒമ്പതിന് പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it