- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീവ്ര വര്‍ഗ്ഗീയ അജണ്ടകള്‍ക്കെതിരായ ബദല്‍ രാഷ്ട്രീയ നയം ഉയര്‍ത്തിപ്പിടിക്കാന്‍ വിജയം സഹായിക്കുമെന്ന് സിപിഎം
തിരുവനന്തപുരം: കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കും തീവ്ര വര്‍ഗ്ഗീയ അജണ്ടകള്‍ക്കുമെതിരായി ബദല്‍ രാഷ്ട്രീയ നയം ഉയര്‍ത്തിപ്പിടിക്കാന്‍ ഈ വിജയം സഹായിക്കുമെന്ന് സിപിഎം. ഇടതുപക്ഷ മുന്നണിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള ജനത ചരിത്രവിജയമാണ് നല്‍കിയത്. ഈ ജനകീയ അംഗീകാരത്തിലൂടെ ആദ്യമായി കേരളത്തില്‍ ഒരു ഇടതുപക്ഷ തുടര്‍ഭരണം വരികയാണ്. കേരള ചരിത്രം തിരുത്തിയെഴുതിയ സംസ്ഥാനത്തെ വോട്ടര്‍മാരെ സിപിഎം അഭിവാദ്യം ചെയ്യുന്നു. ഇതിനായി പ്രവര്‍ത്തിച്ച ജനങ്ങളോടുള്ള നന്ദി പ്രകാശിപ്പിക്കുന്നു. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോട് നീതി പുലര്‍ത്തി പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പാര്‍ടി ഈ അവസരത്തില്‍ ഉറപ്പു നല്‍കുന്നു.
പ്രതിലോമ ശക്തികളുടെ തെറ്റായ പ്രചരണങ്ങളെ അതിജീവിക്കാന്‍ കെല്‍പ്പുള്ള ശക്തമായ അടിത്തറ കേരളത്തിലെ ഇടതു പ്രസ്ഥാനങ്ങള്‍ക്കുണ്ടെന്ന് ബോധ്യപ്പെടുത്തിയ തിരഞ്ഞെടുപ്പ് ഫലം കൂടിയാണിത്. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും ഭരണഘടനയും അട്ടിമറിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായ ജനകീയ പോരാട്ടങ്ങള്‍ക്ക് ഈ വിജയം കരുത്തു പകരും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 5 വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ വിപുലീകരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് ഇടതുപക്ഷത്തിന്റെ ഈ വിജയം വ്യക്തമാക്കുന്നു. കേരളത്തിലെ യുഡിഎഫും ബിജെപിയും അക്രമസമരങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയും ഈ ഗവണ്‍മെന്റിനെ അട്ടിമറിക്കാനാണ് കഴിഞ്ഞ 5 വര്‍ഷവും പരിശ്രമിച്ചത്. കമ്മ്യുണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളും ഇതിന് ഉറച്ച പിന്തുണ നല്‍കി. വന്‍തോതില്‍ കുഴല്‍പ്പണം കടത്തിയും വ്യാജ സംഘര്‍ഷങ്ങള്‍ സംഘടിപ്പിച്ചും തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ പരിശ്രമിച്ചു. ചില സാമുദായിക സംഘടനകള്‍ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ പരസ്യമായി അഹ്വാനം ചെയ്തതും ഇത്തരം അട്ടിമറി ശ്രമത്തിന്റെ ഭാഗമായിരുന്നു. ബിജെപി ഗവണ്‍മെന്റ് കേന്ദ്ര അന്വേഷണ ഏജന്‍സികളെയാകെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉപയോഗിച്ചു. ഈ തെറ്റായ എല്ലാ നീക്കങ്ങളെയും അതിജീവിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞത് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ഉറച്ച പിന്തുണകൊണ്ടാണ്. ഈ തിരഞ്ഞെടുപ്പ് ഫലം അതിന്റെ തെളിവാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് ജനം ആഗ്രഹിക്കുന്നത്.
യുഡിഎഫ് പിന്തുണയോടുകൂടി 5 വര്‍ഷം മുമ്പ് ബിജെപി തുറന്ന അക്കൗണ്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ കേരള ജനത ക്ലോസ് ചെയ്തു. ബിജെപിയുടെ വര്‍ഗ്ഗീയതയ്ക്ക് കനത്ത തിരിച്ചടിയാണ് കേരളം നല്‍കിയത്. നരേന്ദ്ര മോദി അമിത് ഷാ ദ്വയങ്ങളും നിരവധി കേന്ദ്ര മന്ത്രിമാരും കോടികള്‍ ചെലവഴിച്ച് നടത്തിയ പ്രചരണം കേരളത്തില്‍ വിലപ്പോയില്ല. ബിജെപി സംസ്ഥാന അധ്യക്ഷനെ രണ്ട് സീറ്റില്‍ മത്സരിപ്പിച്ച് കേരളം പിടിക്കുമെന്ന പ്രതീതിയുണ്ടാക്കി. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന് വീമ്പ് ഇളക്കിയ ബിജെപിക്ക് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചിട്ടും സ്വാധീനം വര്‍ദ്ധിപ്പിക്കാനായില്ല. ഫെഡറല്‍ തത്വങ്ങളെ ലംഘിച്ചും കേന്ദ്ര ഭരണം ദുര്‍വിനിയോഗം ചെയ്തും സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരീകരിക്കാനുള്ള കേന്ദ്ര നീക്കത്തെയാണ് കേരളം നിരാകരിച്ചത്. ഈ ഉയര്‍ന്ന ജനാധിപത്യ ബോധം വര്‍ഗ്ഗീയ തീവ്രവാദത്തോട് കേരള ജനത സന്ധിചെയ്യില്ല എന്ന പ്രഖ്യാപനം കൂടിയാണ്.
മതപരമായ ഏകീകരണം ലക്ഷ്യം വച്ച് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടാക്കിയ കൂട്ടുകെട്ടും ജനം തള്ളിക്കളഞ്ഞു. മതനിരപേക്ഷതയെ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിനൊപ്പമാണ് കേരളമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്തുണ നല്‍കിയിരിക്കുകയാണ്. അഭൂതപൂര്‍വ്വമായ ഈ ജനകീയ അംഗീകാരം സിപിഎമ്മിനെയും പ്രവര്‍ത്തകരെയും കൂടുതല്‍ ഉത്തരവാദിത്വമുള്ളവരും വിനായാന്വിതരുമാക്കുന്നു. ഇടതുപക്ഷ മുന്നണിയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
RELATED STORIES
മുംബൈ വിമാനത്താവളത്തില്‍ വെച്ച് പ്രവാസിയുടെ ഏഴു ലക്ഷത്തിന്റെ...
12 Jan 2025 2:59 PM GMTഗസയിലെ യുദ്ധക്കുറ്റം: ആയിരത്തിലധികം ഇസ്രായേലി സൈനികരുടെ വിവരങ്ങള്‍...
12 Jan 2025 2:30 PM GMTവയനാട്ടില്‍ ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍;...
12 Jan 2025 2:07 PM GMTബെയ്ത് ഹാനൂനിലെ ഗറില്ലാ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പകച്ച് ഇസ്രായേലി...
12 Jan 2025 1:58 PM GMTപത്തനംതിട്ട പീഡനം: അറസ്റ്റിലായവരുടെ എണ്ണം 30 ആയി
12 Jan 2025 1:34 PM GMTപിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ട് വയസുകാരന് മരിച്ചു
12 Jan 2025 1:27 PM GMT