Kerala

പ്രമുഖ പണ്ഡിതന്‍ വടുതല വി എം മൂസാ മൗലവി അന്തരിച്ചു

എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് രാത്രി എട്ടുമണിക്ക് വടുതല അബ്്‌റാര്‍ കാംപസിലെ ഖബര്‍സ്ഥാനില്‍ നടക്കും.

പ്രമുഖ പണ്ഡിതന്‍ വടുതല വി എം മൂസാ മൗലവി അന്തരിച്ചു
X

ആലപ്പുഴ: പ്രമുഖ പണ്ഡിതനും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റുമായ വടുതല വി എം മൂസാ മൗലവി (86) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് രാത്രി എട്ടുമണിക്ക് വടുതല അബ്്‌റാര്‍ കാംപസിലെ ഖബര്‍സ്ഥാനില്‍ നടക്കും. കേരളത്തിലുടനീളം നിരവധി ശിഷ്യസമ്പത്തുള്ള അദ്ദേഹം, വടുതല ജാമിഅ റഹ്്മാനിയ്യ അറബിക് കോളജിന്റെ ചെയര്‍മാനായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. 1989- 2000 കാലഘട്ടത്തില്‍ ആലുവ ജാമിഅ ഹസനിയ അറബിക് കോളജിന്റെ പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി, ആലുവ കുഞ്ഞുണ്ണിക്കര, കണ്ണൂര്‍ പാപ്പിനിശ്ശേരി എന്നിവിടങ്ങളില്‍ ദറസുകള്‍ നടത്തിയിട്ടുണ്ട്. ഭാര്യ: സുബൈദ. മക്കള്‍: ഐഷ, മുഹമ്മദ് മൗലവി, ഷിഹാബുദ്ദീന്‍, അനസ്, തഖിയുദ്ദീന്‍ മൗലവി, മുബാറഖ്, പരേതയായ സൈനബ, ഹസീന. മരുമക്കള്‍: അബ്്ദുല്‍ റഷീദ്, പരേതനായ മുഹമ്മദ് മൗലവി, ഹാഷിം, റുഷ്ദ, നജീബ, ജസ്്‌ന, ബുഷ്‌റ.



Next Story

RELATED STORIES

Share it