- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം: നീതി തേടി മാതാപിതാക്കൾ സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യഗ്രഹം നടത്തി
മുഴുവൻ പ്രതികളും രക്ഷപ്പെടാൻ കാരണം പോലിസാണ്. ആദ്യത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയിരുന്നെങ്കിൽ രണ്ടാമത്തെ മകൾ മരിക്കില്ലായിരുന്നു. ഒരു മാതാപിതാക്കൾക്കും ഈ ഗതി വരരുത്. മരണം വരെ നീതിക്കുവേണ്ടി പൊരുതും.
തിരുവനന്തപുരം: വാളയാറിലെ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ നീതി തേടി മാതാപിതാക്കൾ സെക്രട്ടേറിയേറ്റിന് മുന്നിൽ സത്യഗ്രഹം നടത്തി. ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നീതി വൈകുന്നതിനാലാണ് നിരോധനാജ്ഞ ഘട്ടത്തിലും സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധമെന്ന് സംഘാടകർ പറഞ്ഞു.
തങ്ങൾ വീണ്ടും വീണ്ടും ചതിക്കപ്പെടുകയാണെന്നും മരണം വരെ പ്രതിഷേധം തുടരുമെന്നും നിറകണ്ണുകളോടെ പെൺകുട്ടിയുടെ അമ്മ പറഞ്ഞു. മുഴുവൻ പ്രതികളും രക്ഷപ്പെടാൻ കാരണം പോലിസാണ്. ആദ്യത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയിരുന്നെങ്കിൽ രണ്ടാമത്തെ മകൾ മരിക്കില്ലായിരുന്നു. ഒരു മാതാപിതാക്കൾക്കും ഈ ഗതി വരരുത്. മരണം വരെ നീതിക്കുവേണ്ടി പൊരുതും.
കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ വീണ്ടും ചതിക്കപ്പെടുകയാണ്. അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നർക്കോടിക് സെൽ ഡിവൈഎസ്പി സോജന് സ്ഥാനം കയറ്റം കിട്ടിയപ്പോൾ സർക്കാർ ചതിയ്ക്കുകയാണെന്ന് മനസിലായെന്നും അമ്മ ആരോപിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സമരപ്പന്തലിൽ എത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പിണറായി വിജയനും ഒരേ പാതയിലാണെന്ന് വ്യക്തമാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പുനരന്വേഷണത്തിൽ വാക്കു പാലിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയെ പ്രതിപക്ഷനേതാവും വിമർശിച്ചു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നൽകാനുളള തീരുമാനം സർക്കാർ പുനപ്പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാളയാറിലെ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് മാസങ്ങളായിട്ടും കാര്യമായ നടപടികൾ ഉണ്ടായില്ല. കേസ് തുടക്കത്തിൽ അന്വേഷിച്ച വാളയാർ എസ്ഐ പിസി ചാക്കോ, വാളയാർ അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സോജൻ എന്നവരുൾപ്പെടെയുളളവരെ സർവ്വീസിൽ നിന്ന് പുറത്തക്കാണമെന്നും ആവശ്യമുയർന്നിരുന്നു.
പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ട്. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ നൽകിയ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയയിലാണ്. 2017 ജനുവരി 13നും മാർച്ച് നാലിനുമാണ് സഹോദരിമാരായ പെൺകുട്ടികളെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.
RELATED STORIES
നിലമ്പൂരില്‍ എസ്ഡിപിഐ ഹര്‍ത്താല്‍ പുരോഗമിക്കുന്നു
16 Jan 2025 4:55 AM GMTഇരിങ്ങാലക്കുട ചില്‍ഡ്രന്‍സ് ഹോമില്‍ 17കാരനെ ചുറ്റികകൊണ്ട്...
16 Jan 2025 4:34 AM GMTഅമിത് ഷായുടെ അംബേദ്കര്‍ അവഹേളനം; പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി
16 Jan 2025 4:26 AM GMTബഹിരാകാശത്ത് ഉപഗ്രഹങ്ങള്‍ കൂട്ടിച്ചേര്‍ത്തു; അഭിമാനനേട്ടവുമായി...
16 Jan 2025 4:06 AM GMTവീട് കുത്തിത്തുറന്ന് 20 പവനും അരലക്ഷം രൂപയും കാറും കവര്‍ന്ന കേസിലെ...
16 Jan 2025 3:57 AM GMTപരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍...
16 Jan 2025 3:44 AM GMT