- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖഫ് ബോര്‍ഡ് പ്രതിസന്ധി: സമുദായ നേതൃത്വം ഇടപെടണമെന്ന് മെമ്പര്‍മാര്‍
ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും തമ്മില്‍ നടക്കുന്ന നിയമയുദ്ധത്തിന്റെ പേരില്‍ പതിനായിരക്കണക്കിനു വഖഫ് സ്വത്തുകളുടെ സംരക്ഷണത്തിനും, വികസനത്തിനും നേതൃത്വം നല്‍കേണ്ട വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുകയാണെന്നും കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ് അംഗങ്ങളായ പി വി അബ്ദുല്‍ വഹാബ് എംപി, പി ഉബൈദുള്ള എംഎല്‍എ, എം സി മായിന്‍ ഹാജി, അഡ്വ: പി വി സൈനുദ്ദീന്‍ എന്നിവര്‍ പറഞ്ഞു.
കൊച്ചി : വിരമിക്കല്‍ പ്രായത്തെ സംബന്ധിച്ച് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും തമ്മില്‍ നടക്കുന്ന നിയമയുദ്ധത്തിന്റെ പേരില്‍ പതിനായിരക്കണക്കിനു വഖഫ് സ്വത്തുകളുടെ സംരക്ഷണത്തിനും, വികസനത്തിനും നേതൃത്വം നല്‍കേണ്ട വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുകയാണെന്നും, അവതാളത്തിലായ വഖഫ് ബോര്‍ഡിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുവാന്‍ മതസാമൂഹ്യസാംസ്‌കാരിക സംഘടനകള്‍ ജാഗ്രതയോടെ ഇടപെടണമെന്നും കേരള സ്‌റ്റേറ്റ് വഖഫ് ബോര്‍ഡ് അംഗങ്ങളായ പി വി അബ്ദുല്‍ വഹാബ് എംപി, പി ഉബൈദുള്ള എംഎല്‍എ, എം സി മായിന്‍ ഹാജി, അഡ്വ: പി വി സൈനുദ്ദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെയും സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെയും കാലത്ത് വിവാഹചികില്‍സവിദ്യാഭ്യാസ സഹായ പദ്ധതികള്‍, അനാഥാലയങ്ങളുടെ സാമൂഹിക ക്ഷേമപദ്ധതികള്‍, ഭിന്നശേഷി കുട്ടികള്‍ക്കുള്ള സഹായം, ജില്ലാ തല വഖഫ് ബോധവല്‍ക്കരണം, സ്ത്രീ ശാക്തീകരണ പരിപാടികള്‍, വഖഫ് അദാലത്ത്, മുന്‍സിഫ് മജിസ്‌ട്രേറ്റ് കോച്ചിംഗ് ക്യാംപ് , പിഎസ്‌സി കോച്ചിംഗ് ക്യാംപ് , ജില്ലാ തല ഖത്തീബ്ഇമാം പഠന സന്നാഹം എന്നീ സാമൂഹിക പ്രതിബദ്ധതയുള്ള കര്‍മ്മ പരിപാടികളോടെ പൊതു സമൂഹത്തില്‍ നിറഞ്ഞു നിന്നിരുന്ന വഖഫ് ബോര്‍ഡ് ഇപ്പോള്‍ നിശ്ചലമായതില്‍ കക്ഷിരാഷ്ട്രീയത്തിന്റെയും വിഭാഗീയതയുടെയും പരിഗണന വെച്ച് ഇടത് ഭരണകൂടവും മേല്‍ നോട്ടക്കാരായി നോക്കി നില്‍ക്കുന്ന ദയനീയ ദൃശ്യമാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ടി കെ ഹംസ ചെയര്‍മാനായി അധികാരമേറ്റ്് ഒന്നരവര്‍ഷമായി ഒരു സാമൂഹിക ക്ഷേമ പദ്ധതി യും നടപ്പിലാക്കുവാനോ ആരംഭിക്കുവാനോ തയ്യാറായിട്ടില്ല. ആയിരക്കണക്കിന് അപേക്ഷകളാണ് വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കായി തീര്‍പ്പുകല്‍പ്പിക്കാതെ ബോര്‍ഡില്‍ നിലനില്‍ക്കുന്നത്. ഈ അപേക്ഷകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുവാന്‍ വേണ്ട ആറ് കോടി രൂപ ബജറ്റില്‍ വകയിരുത്തുവാന്‍ പോലും ശ്രദ്ധിക്കാത്ത സര്‍ക്കാരും ബന്ധപ്പെട്ട വഖഫ് മന്ത്രിയും സമുദായത്തോട് കടുത്ത വഞ്ചനയാണ് ചെയ്തതെന്നും ഇവര്‍ ആരോപിച്ചു.
വിഭാഗീയതയും കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരവും മൂലം നിശ്ചലമായ കേരള വഖഫ് ബോര്‍ഡിന് ലഭിക്കേണ്ടുന്ന കേന്ദ്ര വഖഫ് കൗണ്‍സിലിന്റെ വിവിധ സാമ്പത്തിക സഹായങ്ങളും നിലച്ചിരിക്കുകയാണ്. ഈ വിഷയങ്ങളെല്ലാം പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ മീറ്റിംഗ് പോലും വിളിക്കുവാന്‍ സന്നദ്ധമല്ലാത്ത കേരള സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നിലവിലെ ഭരണ പ്രതിസന്ധിക്ക് സമൂഹത്തോട് മറുപടി പറയേണ്ടിവരുമെന്നും മെമ്പര്‍മാര്‍ കൂട്ടി ചേര്‍ത്തു.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT