Kerala

നീരൊഴുക്ക് ശക്തമായി; അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 3.72 അടി ഉയര്‍ന്ന് 2308.12 അടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം 2382.26 അടിയായിരുന്നു ജലനിരപ്പ്. സംഭരണശേഷിയുടെ 15 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്.

നീരൊഴുക്ക് ശക്തമായി; അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു
X

തിരുവനന്തപുരം: മഴ കനത്ത് നീരൊഴുക്ക് ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 3.72 അടി ഉയര്‍ന്ന് 2308.12 അടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം 2382.26 അടിയായിരുന്നു ജലനിരപ്പ്.

സംഭരണശേഷിയുടെ 15 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 10.74 സെ.മീ മഴ ലഭിച്ചപ്പോള്‍ 38.467 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. കെഎസ്ഇബിയുടെ കീഴിലുള്ള അണക്കെട്ടുകളിലെ ജലശേഖരം ഒരു ദിവസം കൊണ്ട് രണ്ട് ശതമാനം കൂടി. 608.447 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇപ്പോള്‍ സംഭരണികളിലുണ്ട്.

കുറ്റ്യാടിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത് 19 സെ.മീ. ആനയിറങ്കല്‍, മാട്ടുപ്പെട്ടി, പൊന്മുടി, കുണ്ടള ഒഴികെയുള്ള ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കരുതല്‍ സംഭരണിയായ ഇടുക്കി, ശബരിഗിരി അടക്കമുള്ള വലിയ പദ്ധതികളിലെ ഉൽപാദനം തീരെ കുറച്ചിരിക്കുകയാണ്. 1.27 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു ഇന്നലത്തെ ഉൽപ്പാദനം. 13.956 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ ആഭ്യന്തര ഉൽപാദനം. വൈദ്യുതി ഉപഭോഗം 61.23 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. 47.274 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചു.

മഴ മൂന്നു ദിവസമായി ശക്തമായി തുടരുകയാണ്. അതിനാല്‍ ഡാമിലെ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് തുടങ്ങി. ജലനിരപ്പ് ഇന്നലെ 112.50 ആയി ഉയര്‍ന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണ്. സെക്കന്‍ഡില്‍ 945 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് 150 ഘനയടിയില്‍ നിന്ന് 300 ആയി വര്‍ദ്ധിപ്പിച്ചു. ഇതോടെ വെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന തമിഴ്നാട്ടിലെ അഞ്ച് ജില്ലകള്‍ക്ക് ആശ്വാസമായി. ഇന്നലെ അണക്കെട്ട് പ്രദേശത്ത് 33 മിലീമീറ്ററും ബോട്ട്‌ലാന്‍ഡിങില്‍ 33.2 മില്ലിമീറ്ററും മഴ ലഭിച്ചു.

Next Story

RELATED STORIES

Share it