Kerala

മുട്ടില്‍ മരംമുറിക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി

കേസില്‍ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. ക്രൈംബ്രാഞ്ചിന്റേ നേതൃത്വത്തിലും വനംവകുപ്പിന്റെ നേതൃത്വത്തിലും നടക്കുന്ന അന്വേഷണം കാര്യക്ഷമമാണെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു

മുട്ടില്‍ മരംമുറിക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി
X

കൊച്ചി:വയനാട് മുട്ടില്‍ മരംമുറികേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കേസില്‍ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. ക്രൈംബ്രാഞ്ചിന്റേ നേതൃത്വത്തിലും വനംവകുപ്പിന്റെ നേതൃത്വത്തിലും നടക്കുന്ന അന്വേഷണം കാര്യക്ഷമമാണെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ഈ കേസ് സിബിഐ ഏറ്റെടുത്തു നടത്തുന്നതില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളുമുണ്ടെന്നു സര്‍ക്കാര്‍ വാദിച്ചു. പട്ടയഭൂമിയിലുള്ള മരം മുറിക്കുന്നതിനു സ്ഥലമുടമയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവിന്റെ മറവില്‍ കോടി രൂപയുടെ മരങ്ങളാണ് മുറിച്ചു മാറ്റിയതെന്നു മാധ്യമപ്രവര്‍ത്തകനായ ഹരജിക്കാരന്‍ പി പുരുഷോത്തമന്‍ കോടയില്‍ വാദിച്ചു. സംസ്ഥാനത്തെ പല ഉന്നതരും ഇടപെട്ട കേസാണ് മരംമുറിയുമായി ബന്ധപ്പെട്ടിട്ടുണ്ടയത്. സര്‍ക്കാരിന്റെ അറിവോടെയാണ് വ്യാപകമായി മരങ്ങള്‍ മുറിച്ചത്.

സര്‍ക്കാരിനു സ്വാധീനമുള്ള ഏജന്‍സിയുടെ അന്വേഷണം ശരിയായ നിലയിലാവില്ലെന്നു ഹരജിക്കാരന്‍ വാദിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തുള്ള ഏജന്‍സിയെ മാറ്റി നിര്‍ത്തി കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കമെന്നു ആവശ്യപ്പെട്ടത്. മരംമുറിക്കലുമായി ബന്ധപ്പെട്ട ഹരജിക്കാരന് യാതൊരുവിധ നഷ്ടങ്ങളുമുണ്ടായിട്ടില്ലെന്നു സര്‍ക്കാര്‍ വാദിച്ചു. യാതൊരു വിധത്തിലും ഹരജിക്കാരനെ ബാധിക്കുന്ന പ്രശ്നല്ല കേസില്‍ ഉന്നയിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍വാദിച്ചു.

Next Story

RELATED STORIES

Share it