Kerala

മുത്തലാഖ് ബില്‍ മുസ്‌ലിം യുവാക്കളെ ജയിലിലടക്കാന്‍: മുജാഹിദ് പ്രതിനിധി സമ്മേളനം.

മുത്തലാഖ് ബില്‍ മുസ്‌ലിം യുവാക്കളെ ജയിലിലടക്കാന്‍: മുജാഹിദ് പ്രതിനിധി സമ്മേളനം.
X

വടകര: രാജ്യത്തെ മുസ്‌ലിം ജനസംഖ്യാനുപാതികമായും ഇതര മത വിഭാഗങ്ങളിലെ വിവാഹമോചന കേസുകളും പരിശോധിക്കുമ്പോള്‍ മുസ്‌ലിം സമൂഹത്തിലെ വിവാഹമോചനം കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുവെന്നിരിക്കെ കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് ബില്‍ കൊണ്ടുവന്നതില്‍ ദുരൂഹതയുണ്ടെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ വടകരയില്‍ സംഘടിപ്പിച്ച മുജാഹിദ് പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.

ഉദാത്ത ആദര്‍ശം, ഉത്തമ സമൂഹം എന്ന പ്രമേയത്തിലാണ് സംസ്ഥാനത്ത് 40 കേന്ദ്രങ്ങളിലായി പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്.

വിവാഹ മോചനം അനിവാര്യ സാഹചര്യത്തില്‍ മാത്രമാണ് ഇസ്‌ലാം അനുവദിച്ചത്. വിവാഹമോചനം നടത്തുന്നതില്‍ മാനുഷികമായ വശങ്ങള്‍ പഠിപ്പിക്കുകയും ചെയ്ത ശരീഅത്ത് നിയമവും അനുബന്ധമായ സിവില്‍ നിയമവും ഉണ്ടെന്നിരിക്കെ ക്രിമിനല്‍ വകുപ്പ് കൊണ്ടുവന്ന് മുസ്‌ലിം പുരുഷന്മാരെ ജയിലിലടക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. മുത്തലാഖ് സംബന്ധിച്ച മത വശങ്ങളെ കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ നടക്കുന്നുണ്ട്. എന്നിരിക്കേ കേന്ദ്ര സര്‍ക്കാറിന്റെ അന്യായമായ കടന്നുകയറ്റ നീക്കങ്ങള്‍ അപലപനീയമാണ്. വിവരാവകാശം ഉള്‍പ്പെടെ പൗരന്റെ അറിയാനും അന്വേഷിക്കാനും ഉള്ള സ്വാതന്ത്ര്യത്തിന് മേലുള്ള അതിക്രമമാണ് വിവരാവകാശ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു.

വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് യു മുഹമ്മദ് മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ പ്രസിഡണ്ട് സിപി അബ്ദുല്ല അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന വൈസ് പ്രസിഡണ്ട് പിപി നസീഫ്, അബ്ദുല്‍ നാസര്‍ ഫാറൂഖി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി നൗഫല്‍ അഴിയൂര്‍, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി മൂനിസ് അന്‍സാരി, കെ ജമാല്‍ മദനി, ബഷിര്‍ മണിയൂര്‍, പി അബ്ദുല്ല ഹാജി സംസാരിച്ചു.

Next Story

RELATED STORIES

Share it