Kerala

ശബരിമലയിലെ യുവതീ പ്രവേശനം: ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന് തന്ത്രിയുടെ വിശദീകരണം

ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണത്തിലാണ് ശുദ്ധിക്രിയയെ തന്ത്രി ന്യായീകരിച്ചിരിക്കുന്നത്. തന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ട് ദേവസ്വം അധികാരികളുമായി ആലോചിച്ച ശേഷമാണ് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും.ആചാരലംഘനമുണ്ടായപ്പോഴാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടിവന്നത്. യുവതികള്‍ പ്രവേശിച്ച വിവരം സ്ഥിരീകരിച്ചപ്പോള്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറെ ബന്ധപ്പെട്ടിരുന്നുവെന്നും ആചാരലംഘനമുണ്ടായാല്‍ ഇനിയും ശുദ്ധിക്രിയ നടത്തുമെന്നും മൂന്നുപേജുള്ള വിശദീകരണത്തില്‍ തന്ത്രി വ്യക്തമാക്കുന്നു.

ശബരിമലയിലെ യുവതീ പ്രവേശനം: ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന് തന്ത്രിയുടെ വിശദീകരണം
X

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരരുടെ വിശദീകരണം. ദേവസ്വം കമ്മീഷണര്‍ക്ക് നല്‍കിയ വിശദീകരണത്തിലാണ് ശുദ്ധിക്രിയയെ തന്ത്രി ന്യായീകരിച്ചിരിക്കുന്നത്. തന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ട് ദേവസ്വം അധികാരികളുമായി ആലോചിച്ച ശേഷമാണ് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും.

ആചാരലംഘനമുണ്ടായപ്പോഴാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടിവന്നത്. യുവതികള്‍ പ്രവേശിച്ച വിവരം സ്ഥിരീകരിച്ചപ്പോള്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസറെ ബന്ധപ്പെട്ടിരുന്നുവെന്നും ആചാരലംഘനമുണ്ടായാല്‍ ഇനിയും ശുദ്ധിക്രിയ നടത്തുമെന്നും മൂന്നുപേജുള്ള വിശദീകരണത്തില്‍ തന്ത്രി വ്യക്തമാക്കുന്നു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടിയെ വിമര്‍ശിച്ച് സര്‍ക്കാര്‍ നേരത്തെ രംഗത്തുവന്നിരുന്നു. ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ ശുദ്ധിക്രിയ നടത്തിയതിന് വിശദീകരണമാവശ്യപ്പെട്ട് ദേവസ്വം കമ്മീഷണര്‍ തന്ത്രിക്ക് കത്തും നല്‍കി.

15 ദിവസമായിരുന്നു അനുവദിച്ചിരുന്ന സമയം. എന്നാല്‍, നിശ്ചിതദിവസമായപ്പോള്‍ തന്ത്രി സമയം നീട്ടിചോദിച്ചു. അത്രതന്നെ ദിവസംകൂടി ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയിലാണ് തന്ത്രി നിലപാട് വ്യക്തമാക്കിയത്. അടുത്തദിവസം ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം തന്ത്രിയുടെ വിശദീകരണം പരിശോധിക്കും. ശുദ്ധിക്രിയ ചെയ്ത നടപടിയില്‍ തന്ത്രി ഉറച്ചുനില്‍ക്കുന്ന സ്ഥിതിക്ക് ദേവസ്വം ബോര്‍ഡിന്റെ തുടര്‍നടപടികള്‍ എന്തായിരിക്കുമെന്നത് നിര്‍ണായകമാണ്.

Next Story

RELATED STORIES

Share it