Kerala

എല്ലാ ജില്ലകളിലും ജില്ലാ പ്രവാസി പരിഹാര സമിതി രൂപീകരിക്കും: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും

എല്ലാ ജില്ലകളിലും ജില്ലാ പ്രവാസി പരിഹാര സമിതി രൂപീകരിക്കും: മുഖ്യമന്ത്രി
X

ദുബയ്: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ജില്ലകളിലും ജില്ലാ പ്രവാസി പരിഹാര സമിതി രൂപീകരിക്കുമെന്നും സ്ത്രീകള്‍ക്കു വേണ്ടി നോര്‍ക്ക റൂട്ട്‌സില്‍ വനിതാ സെല്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക കേരള സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുനന്മ മുന്‍നിര്‍ത്തി ലോകത്തെങ്ങുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്നതാണ് ലോക കേരളാ സഭ. പ്രവാസികള്‍ക്ക് പ്രവാസി ഡിവിഡന്റ് പദ്ധതി നടപ്പാക്കും. അഞ്ചു ലക്ഷമോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിച്ചാല്‍ അഞ്ചു വര്‍ഷത്തിന് ശേഷം മാസംതോറും നിശ്ചിത തുക ഡിവിഡന്റായി ലഭിക്കും. നോര്‍ക്കയില്‍ അംഗങ്ങളായ പ്രവാസികള്‍ക്കു വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കുന്ന പദ്ധതി വ്യാപിപ്പിക്കും. ഇപ്പോള്‍ ഒമാന്‍ എയര്‍ലൈന്‍സുമായി ഇത്തരത്തില്‍ ഏഴു ശതമാനം ഇളവ് നല്‍കാന്‍ കരാറുണ്ട്. ഖത്തര്‍ എയര്‍ ലൈന്‍സുമായി ഈ മാസം തന്നെ കരാര്‍ ഒപ്പിടും. ഓരോ പഞ്ചായത്തിലും പ്രവാസി സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.




Next Story

RELATED STORIES

Share it