- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗത്ത് കൊറിയന്‍ വേള്‍ഡ് തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ ടീമില്‍ കാസര്‍കോഡ് സ്വദേശി
കാസര്‍കോഡ്: 2019 ജൂലൈ 14 മുതല്‍ 23 വരെ സൗത്ത് കൊറിയയില്‍ വച്ച് നടക്കുന്ന ലോക തയ്‌ക്കോണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി പെണ്‍കുട്ടി. കാസറഗോസ് ചെറുവത്തൂരിലെ അന്‍വിദ അനില്‍ എന്ന 8 വയസ്സുകാരിയാണ് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കായികതാരങ്ങളും ഒഫീഷ്യല്‍സും അടക്കം 90ഓളം പേരടങ്ങുന്ന ടീമില്‍ സബ്ജൂനിയര്‍ 'പും സാ' വിഭാഗത്തില്‍ ആണ് അന്‍വിദ അനില്‍ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. കൊറിയന്‍ ഗ്രാന്റ്മാസ്റ്റര്‍മാരുടെ 5 ദിവസത്തെ പരിഷ്‌കരിച്ച അടവുകളുടെ വിദഗ്ദ പരിശീലന ക്യാംപില്‍ പങ്കെടുക്കാനും അന്‍വിദ അര്‍ഹത നേടിയിട്ടുണ്ട്. തയ്‌ക്കോണ്ടോ സീനിയര്‍ മാസ്റ്ററും പിതാവുമായ ഡോ.ഗിന്നസ്സ് അനില്‍കുമാറിന്റെ ശിക്ഷണത്തില്‍ രണ്ടര വയസ്സു മുതലേ അടിസ്ഥാന പരിശീലനം ആരംഭിച്ചിരുന്നു അന്‍വിദ. 2018-19 വര്‍ഷങ്ങളിലും ഇന്ത്യയില്‍ നടന്ന പുംസാ മല്‍സരത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ചെറുവത്തൂര്‍ ഗ്രാന്റ്മാസ്റ്റര്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. ഇപ്പോള്‍ ജിഎച്ച്എസ്എസ് കുട്ടമത്ത് നാലാം തരം വിദ്യാര്‍ഥിയാണ്. മാതാവ്: വിജിത അനില്‍ സതേണ്‍ റയില്‍വെയില്‍ ജീവനക്കാരിയാണ്.
RELATED STORIES
നിരോധിത സംഘടനയെ സാമ്പത്തികമായോ നെറ്റ്വര്‍ക്കിങ് പരമായോ സഹായിക്കുന്നത് ...
13 Jan 2025 2:30 PM GMTനെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി; ഗോപന്റെ കല്ലറ പൊളിക്കും;...
13 Jan 2025 1:57 PM GMTസ്ഥിരമായി റീല്‍സ് കാണുമോ ? രക്തസമ്മര്‍ദ്ദം കൂടാമെന്ന് പഠനം
13 Jan 2025 1:48 PM GMTഗസയില്‍ കെട്ടിടങ്ങള്‍ തകര്‍ക്കാനും കൂട്ടക്കൊലകള്‍ നടത്താനുമേ...
13 Jan 2025 1:19 PM GMTമുഖ്യമന്ത്രിയുടെ വര്‍ഗീയ കാര്‍ഡ് ബിജെപിയെ ശക്തിപ്പെടുത്തും: എസ്ഡിപിഐ
13 Jan 2025 12:55 PM GMTപത്തനംതിട്ട പീഡനം: മൊത്തം 58 പ്രതികള്‍; 43 പേര് അറസ്റ്റില്‍
13 Jan 2025 12:42 PM GMT