- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിനിമാ പ്രമോഷനിടെ യുവ നടിമാര്ക്ക് നേരെ ലൈംഗികാതിക്രമം; സംഭവം കോഴിക്കോട്ടെ മാളില്
മാളിലെ പ്രമോഷന് കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ആള്ക്കൂട്ടത്തില്നിന്ന് അജ്ഞാതര് നടിമാരെ കയറിപ്പിടിക്കുകയായിരുന്നു.

സിനിമാ പ്രമേഷണിനിടെ അജ്ഞാതര് നടിമാര്ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. മാളിലെ പ്രമോഷന് കഴിഞ്ഞ് ഇറങ്ങുന്നതിനിടെ ആള്ക്കൂട്ടത്തില്നിന്ന് അജ്ഞാതര് നടിമാരെ കയറിപ്പിടിക്കുകയായിരുന്നു. താരങ്ങള് എത്തുന്നതറിഞ്ഞ് വന് ജനക്കൂട്ടമാണ് മാളില് തടിച്ച്കൂടിയത്.
വൃത്തികെട്ട അനുഭവമാണ് ഉണ്ടായതെന്നും പ്രതികരിക്കാന് പറ്റാത്ത അവസ്ഥയായിരുന്നുവെന്നും യുവനടി ഫേസ്ബുക്ക് പേജില് കുറിച്ചു. താനാകെ മരവിച്ചു പോയെന്നും അവര് വ്യക്തമാക്കി. അപ്രതീക്ഷിതമായ അതിക്രമത്തില് അമ്പരന്നു പോയ തനിക്ക് പ്രതികരിക്കാന് പോലും സാധിച്ചില്ലും ഇപ്പോഴും ആ മാനസികാഘാതത്തില് നിന്നും പുറത്ത് കടക്കാനായിട്ടില്ലെന്നും നടി പറയുന്നു.
മാളില് നടന്ന പരിപാടിയില് നൂറുകണക്കിന് ആളുകളാണ് എത്തിയത് എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസമായി പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടീനടന്മാര് അടങ്ങിയ സംഘം കേരളത്തിലെ വിവിധ മാളുകളിലും കോളേജുകളിലും സന്ദര്ശനം നടത്തി വരികയായിരുന്നു.
സംഭവത്തില് ഇതേവരെ നടിയില് നിന്നോ സിനിയുടെ അണിയറ പ്രവര്ത്തകരില് നിന്നോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലിസ് അറിയിക്കുന്നത്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില് അന്വേഷണം ആരംഭിച്ചതായും അവര് അറിയിച്ചു.
ഒരു വര്ഷം മുന്പ് മലയാളത്തിലെ മറ്റൊരു യുവനടിക്ക് കൊച്ചിയിലെ മാളില് വച്ച് ലൈംഗീക അതിക്രമം നേരിടേണ്ടി വന്നിരുന്നു. നടി ഇക്കാര്യം ഇന്സ്റ്റാഗ്രം പോസ്റ്റിലൂടെ പരസ്യപ്പെടുത്തി. പിന്നാലെ പോലിസ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
നടിയുടെ പോസ്റ്റില് നിന്നും....
ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട്ടെ ഹൈ ലൈറ്റ് മാളില് വച്ച് നടന്ന പ്രമോഷന് വന്നപ്പോള് എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന് ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില് ആള്ക്കൂട്ടത്തില് നിന്നൊരാള് എന്നെ കയറിപ്പിടിച്ചു. എവിടെ എന്നു പറയാന് എനിക്ക് അറപ്പു തോന്നുന്നു. ഇത്രയ്ക്ക് frustrated ആയിട്ടുള്ളവര് ആണോ നമ്മുടെ ചുറ്റും ഉള്ളവര്?
പ്രമോഷന്റെ ഭാഗമായി ഞങ്ങളുടെ ടീം മുഴുവന് പലയിടങ്ങളില് പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര് അതിന് പ്രതികരിച്ചു. പക്ഷേ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാന് മരവിച്ചു പോയി. ആ മരവിപ്പില് തന്നെ നിന്നു കൊണ്ട് ചോദിക്കുവാണ്.... തീര്ന്നോ നിന്റെയൊക്കെ അസുഖം...
RELATED STORIES
കഗത്ത മഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
5 Aug 2025 2:09 PM GMTകുവൈത്തിലേക്ക് കടത്താന് ശ്രമിച്ച പക്ഷികളെ രക്ഷിച്ചു
5 Aug 2025 2:04 PM GMTകുട്ടികള് പറഞ്ഞത് കേട്ടില്ല; വാട്ടര് ടാങ്കില് വിഷം കലക്കി ക്ലാസ്...
5 Aug 2025 1:57 PM GMTഹോസ്ദുര്ഗ് മുന് എംഎല്എ എം നാരായണന് അന്തരിച്ചു
5 Aug 2025 1:28 PM GMTഷോൺ ജോർജിൻ്റെ പ്രസ്താവന: യൂദാസുമാർ വേദം പഠിപ്പിക്കേണ്ട - റോയ് അറയ്ക്കൽ
5 Aug 2025 1:26 PM GMTഎസ്ഡിപിഐ നേതാവിനെതിരേ കള്ളക്കേസ്: പ്രതിഷേധം
5 Aug 2025 1:09 PM GMT