Kerala

യൂട്യൂബറെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം

യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ ആക്രമിച്ച കേസിലാണ് ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷമി എന്നിവര്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്

യൂട്യൂബറെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യം
X

കൊച്ചി: യുട്യൂബറെ ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടുകാര്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ ആക്രമിച്ച കേസിലാണ് ഭാഗ്യലക്ഷ്മി,ദിയ സന,ശ്രീലക്ഷമി എന്നിവര്‍ക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂവരുടെയും മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാന്‍ തയ്യാറാകണം എന്ന് കോടതി വക്കാല്‍ പരാമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ് ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നവരും വാദിച്ചത്. വിജയ് പി നായരുടെ മുറിയില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപും മൊബൈല്‍ ഫോണും പോലിസിന് കൈമാറിയിരുന്നതായും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ അക്രമത്തിന് വിധേയനായ വിജയ് പി നായര്‍ മുന്‍കൂര്‍ ജാമ്യഹരജിയെ എതിര്‍ത്ത് കേസില്‍ കക്ഷി ചേരുകയും ജാമ്യം അനുവദിക്കാന്‍ പാടില്ലെന്ന് കോടതിയില്‍ വാദിക്കുകയും ചെയ്തിരുന്നു.തന്റെ മുറിയില്‍ അതിക്രമിച്ച കയറി ഭാഗ്യലക്ഷമിയും കൂട്ടരും തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നും വിജയ് പി നായര്‍ കോടതിയില്‍ വാദിച്ചിരുന്നു.ഇരു കൂട്ടരുടെയും വാദം കേട്ട ശേഷമാണ് കോടതി ഇപ്പോള്‍ ഭാഗ്യലക്ഷമിക്കും മറ്റു രണ്ടു പേര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.കഴിഞ്ഞ സെപ്തംബര്‍ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.വീഡിയോയുമായി ബന്ധപ്പെട്ട് വിജയ് പി നായര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഇദ്ദേഹത്തെ പോലിസ് അറസ്റ്റു ചെയ്ത് റിമാന്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്നാണ് ഭാഗ്യലക്ഷമിയും കുട്ടരും ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it