- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മന്ത്രിയുടേയും പോലിസുകാരുടേയും വീടാക്രമിക്കുമെന്ന ഭീഷണിയുമായി യുവമോർച്ച നേതാവ്
മന്ത്രിയും പോലിസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവൻ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഭീഷണി.

കൊല്ലം: മന്ത്രിക്കും പോലിസുകാർക്കുമെതിരെ ഭീഷണിയുമായി യുവമോർച്ച നേതാവ്. യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജാണ് ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയെയും പോലിസുകാരെയും വീട് കയറി ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയത്. മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ മന്ത്രി മെഴ്സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തിയിരുന്നു. ഈ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ശ്യാംരാജ് ഭീഷണിമുഴക്കി സംസാരിച്ചത്.
മന്ത്രിയും പോലിസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവൻ വിവരങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ഭീഷണി. യുവമോർച്ച പ്രവർത്തകരുടെ വീട്ടിൽ അകാരണമായി പോലിസ് കയറുന്നുവെന്നും തിരിച്ച് അതേ നാണയത്തിൽ പ്രതികരിക്കുമെന്നും ശ്യാം രാജ് പറഞ്ഞു.
മന്ത്രി കെ ടി ജലീൽ സഞ്ചരിച്ച കാറിനു കുറുകെ വണ്ടിയിട്ട് കരിങ്കൊടി കാണിച്ചതിനും അപകടപ്പെടുത്താൻ ശ്രമിച്ചതിനും യുവമോർച്ച കൊല്ലം ജില്ലാ പ്രസിഡന്റ് അടക്കമുള്ളവർക്കെതിരേ നേരത്തെ പോലിസ് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകരുടെ വീടുകളിൽ പോലിസ് റെയ്ഡ് നടത്തിയിരുന്നു.
RELATED STORIES
'എന്റെ മാതാവ് എവിടെ; തടങ്കലില്‍ വച്ചിരിക്കുന്ന മാതാവിനെ ഹാജരക്കൂ';...
2 Jun 2025 7:51 AM GMTസ്വത്ത് തര്‍ക്കം; കര്‍ണാടകയില്‍ ഏഴ് പേര് ചേര്‍ന്ന് യുവാവിനെ...
2 Jun 2025 7:26 AM GMTനേരിയ മഴയ്ക്കു സാധ്യത; കാലാവസ്ഥ വകുപ്പ്
2 Jun 2025 7:05 AM GMTജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി രൂപീകരിച്ച് പി വി അന്‍വര്‍
2 Jun 2025 6:48 AM GMTഎല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
2 Jun 2025 6:24 AM GMTബിഹാറില്‍ ഒമ്പത് വയസ്സുകാരി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു;...
2 Jun 2025 6:22 AM GMT