World

ചുഴലിക്കാറ്റില്‍ നങ്കൂരം പൊട്ടിയ കപ്പലുപേക്ഷിച്ച് കടലില്‍ ചാടിയ നാലുപേര്‍ മരിച്ചു; ഒമ്പത് പേരെ കാണാതായി, ഏഴുപേരെ രക്ഷപ്പെടുത്തി

20 ജീവനക്കാരാണ് കപ്പലുണ്ടായിരുന്നത്. ഏഴുപേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഫിലിപ്പീന്‍സ് തീരരക്ഷാസേന അറിയിച്ചു.

ചുഴലിക്കാറ്റില്‍ നങ്കൂരം പൊട്ടിയ കപ്പലുപേക്ഷിച്ച് കടലില്‍ ചാടിയ നാലുപേര്‍ മരിച്ചു; ഒമ്പത് പേരെ കാണാതായി, ഏഴുപേരെ രക്ഷപ്പെടുത്തി
X

മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റില്‍ നങ്കൂരം പൊട്ടിയ ചരക്കുകപ്പല്‍ കരയിലേക്ക് ഇടിച്ചുകയറി. നങ്കൂരം പൊട്ടിയതോടെ കപ്പലുപേക്ഷിച്ച് കടലില്‍ ചാടിയ നാലുപേര്‍ മരിച്ചു. ഒമ്പത് പേരെ കാണാതായി. 20 ജീവനക്കാരാണ് കപ്പലുണ്ടായിരുന്നത്. ഏഴുപേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഫിലിപ്പീന്‍സ് തീരരക്ഷാസേന അറിയിച്ചു.

ജബോംഗ പട്ടണത്തിന് സമീപം സുരിഗാവോ ഡെല്‍ നോര്‍ട്ടെ പ്രവിശ്യയില്‍ നങ്കൂരമിട്ടിരുന്ന എല്‍സിടി സെബു ഗ്രേറ്റ് ഓഷ്യന്‍ എന്ന കപ്പലാണ് തിങ്കളാഴ്ച കടല്‍ക്ഷോഭത്തില്‍പ്പെട്ടത്. കപ്പല്‍ ഒഴുകിനടക്കാന്‍ തുടങ്ങിയപ്പോള്‍ ജീവനക്കാര്‍ കടലില്‍ ചാടുകയായിരുന്നു. നിക്കല്‍ അയിരും 2,000 ലിറ്റര്‍ ഡീസലും വഹിച്ചിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

നാലുജീവനക്കാരുടെയും മൃതദേഹങ്ങള്‍ കരയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഏഴ് പേരെ തെക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നാണ് രക്ഷപ്പെടുത്തിയതെന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥന്‍ ജെല്ലി റോസലെസ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

കിഴക്കന്‍ ഫിലിപ്പീന്‍സിലെ പല ഭാഗങ്ങളിലും മണിക്കൂറില്‍ 195 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശിയതിനാല്‍ കാലാവസ്ഥ വളരെ മോശമായിരുന്നു. രക്ഷപ്പെട്ടവരെ ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിച്ചതായും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പ്രാദേശിക ദുരന്തനിവാരണ ഉദ്യോഗസ്ഥന്‍ അലാഡിന്‍ സുമാപോങ് പറഞ്ഞു.

Next Story

RELATED STORIES

Share it