World

പുതിയ കൊവിഡ് കേസുകള്‍; ബെയ്ജിങ്ങില്‍ വീണ്ടും ലോക്ക് ഡൗണ്‍

സിന്‍ഫാദി മാംസ മാര്‍ക്കറ്റില്‍ ഏഴുപേര്‍ക്കാണ് വൈറസ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ ആറും ശനിയാഴ്ചയാണ് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതിയ കൊവിഡ് കേസുകള്‍; ബെയ്ജിങ്ങില്‍ വീണ്ടും ലോക്ക് ഡൗണ്‍
X

ബെയ്ജിങ്: ചൈനയില്‍ പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതോടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ ബെയ്ജിങ്ങിലെ 11 പാര്‍പ്പിട സമുച്ചയങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചു. മൊത്ത ഭക്ഷ്യമാര്‍ക്കറ്റും അടച്ചിട്ടുണ്ട്. തെക്കന്‍ ബെയ്ജിങ്ങിലായിരുന്നു സഭവം.

സിന്‍ഫാദി മാംസ മാര്‍ക്കറ്റില്‍ ഏഴുപേര്‍ക്കാണ് വൈറസ് റിപോര്‍ട്ട് ചെയ്തത്. ഇതില്‍ ആറും ശനിയാഴ്ചയാണ് സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. മേഖലയിലെ ഒമ്പത് സ്‌കൂളുകളും നഴ്‌സറികളും അടച്ചിട്ടുണ്ട്. കൊവിഡ് മുക്തമായതിനെത്തുടര്‍ന്ന് കഴിഞ്ഞമാസം ചൈനയിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. രണ്ടുമാസത്തിനുശേഷമാണ് ചൈനീസ് തലസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പുതിയ വൈറസ് കേസുകളുടെ പശ്ചാത്തലത്തില്‍ പ്രദേശം അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സിന്‍ഹുല വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

പ്രവേശന കവാടം ആര്‍ക്കും പ്രവേശനം അനുവദിക്കാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുദ്രവച്ചിരിക്കുകയാണ്. മാര്‍ക്കറ്റിലെ എല്ലാ തൊഴിലാളികളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിവരികയാണ് അധികൃതര്‍ അറിയിച്ചു. രോഗം കണ്ടെത്തിയതില്‍ ഒരാള്‍ അയല്‍രാജ്യമായ ഷാന്‍ഡോങ് പ്രവിശ്യയിലെ ക്വിങ്ദാവോയിലേക്ക് യാത്ര പോയിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നഗരത്തിന് പുറത്തുപോയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it