World

കൊവിഡ്: അമേരിക്കയില്‍ തീവ്രവ്യാപനം; 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലധികം പേര്‍ക്ക് വൈറസ്, ലോകത്ത് രോഗബാധിതര്‍ 5.59 കോടി കടന്നു

പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,46,662 പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്. 10,502 പേര്‍ മരണപ്പെടുകയും ചെയ്തു.

കൊവിഡ്: അമേരിക്കയില്‍ തീവ്രവ്യാപനം; 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിലധികം പേര്‍ക്ക് വൈറസ്, ലോകത്ത് രോഗബാധിതര്‍ 5.59 കോടി കടന്നു
X

വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 1,615 മരണവും രേഖപ്പെടുത്തി. ആകെ അമേരിക്കയില്‍ 1,16,95,711 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. 2,54,255 പേര്‍ക്ക് ജീവനും നഷ്ടമായി. ഇതുവരെ 70,87,796 പേരുടെ രോഗം ഭേദമായി. 43,53,660 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 21,781 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യയിലാണ് പ്രതിദിന രോഗികള്‍ കൂടുതലായുള്ളത്.

രാജ്യത്ത് ഒരുദിവസം 38,532 പേര്‍ക്ക് രോഗം പിടിപെട്ടതായാണ് കണക്ക്. 472 മരണവുമുണ്ടായി. ലോകത്താകെയുള്ള കൊവിഡ് സ്ഥിതി അത്യന്തം ഗുരുതരമായി തുടരുകയാണ്. ഓരോ ദിവസം കഴിയുന്തോറും വൈറസ് സ്ഥിരീകരിക്കുന്നവരുടെയും മരണപ്പെടുന്നവരുടെയും നിരക്ക് ഉയര്‍ന്നുതന്നെയാണ്. പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,46,662 പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്. 10,502 പേര്‍ മരണപ്പെടുകയും ചെയ്തു.

5,59,43,122 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13,43,378 മരണവുമുണ്ടായി. 3,89,63,186 പേരുടെ രോഗം ഭേദമായി. 1,56,36,558 പേരിപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 1,00,743 പേരുടെ നില ഗുരുതരവുമാണ്. ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, സ്‌പെയിന്‍, യുകെ, അര്‍ജന്റീന, ഇറ്റലി, കൊളംബിയ, മെക്‌സിക്കോ, പെറു, ജര്‍മനി തുടങ്ങി രാജ്യങ്ങളിലും രോഗവ്യാപനം കൂടുതലാണ്.

വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 1,16,95,711 (2,54,255), ഇന്ത്യ- 89,12,907 (1,31,255), ബ്രസീല്‍- 59,11,758 (1,66,743), ഫ്രാന്‍സ്- 20,36,755 (46,273), റഷ്യ- 19,71,013 (33,931), സ്‌പെയിന്‍- 15,35,058 (41,688), യുകെ- 14,10,732 (52,745), അര്‍ജന്റീന- 13,29,005 (36,106), ഇറ്റലി- 12,38,072 (46,464), കൊളംബിയ- 12,11,128 (34,381).

Next Story

RELATED STORIES

Share it