World

ലോകത്ത് 82.57 ലക്ഷം കൊവിഡ് ബാധിതര്‍; മരണം 4.45 ലക്ഷം, 24 മണിക്കൂറിനിടെ 1.42 ലക്ഷം രോഗികള്‍

പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം ബ്രസീലില്‍ അനുദിനം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ബ്രസീലില്‍ 37,278 പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 1,338 മരണങ്ങളുമുണ്ടായി. ലോകത്തുണ്ടായ 6,592 മരണങ്ങളില്‍ ഏറിയപങ്കും ബ്രസീലിലാണെന്ന് ഇതില്‍നിന്നും വ്യക്തമാണ്.

ലോകത്ത് 82.57 ലക്ഷം കൊവിഡ് ബാധിതര്‍; മരണം 4.45 ലക്ഷം, 24 മണിക്കൂറിനിടെ 1.42 ലക്ഷം രോഗികള്‍
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരായ രോഗികളുടെ എണ്ണം 82.57 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,557 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 82,57,885 ആയി. ഇതുവരെ 4,45,986 പേരാണ് കൊവിഡ് പിടിപെട്ട് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 6,592 മരണമാണ് രേഖപ്പെടുത്തിയത്. 43,06,748 പേരാണ് കൊവിഡ് മുക്തരായിട്ടുള്ളത്. 35,05,151 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണെന്നും 54,594 പേരുടെ നില ഗുരുതരമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയിലാണ് രോഗികള്‍ കൂടുതലെങ്കിലും സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുന്നത് ബ്രസീലിലാണ്.

പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം ബ്രസീലില്‍ അനുദിനം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ബ്രസീലില്‍ 37,278 പോസിറ്റീവ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 1,338 മരണങ്ങളുമുണ്ടായി. ലോകത്തുണ്ടായ 6,592 മരണങ്ങളില്‍ ഏറിയപങ്കും ബ്രസീലിലാണെന്ന് ഇതില്‍നിന്നും വ്യക്തമാണ്. ആകെ 9,28,834 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 45,456 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 4,64,774 പേരാണ് ഇതുവരെ രോഗമുക്തരായത്. 4,18,604 പേര്‍ ചികില്‍സയിലുള്ളതില്‍ 8,318 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

അമേരിക്കയില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം 22,08,400 ആണ്. 1,19,132 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 25,450 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രാജ്യത്ത് ആകെ 9,03,041 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 11,86,227 പേര്‍ ചികില്‍സയില്‍ തുടരുന്നു. രോഗബാധിതരായ 6,695 പേര്‍ ഗുരുതരാവസ്ഥയിലാണ്. രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. രോഗബാധിതര്‍:ന്യൂയോര്‍ക്ക്- 4,05,785, ന്യൂജഴ്‌സി- 1,70,250, കാലിഫോര്‍ണിയ- 1,58,981, ഇല്ലിനോയിസ്- 1,33,639, മസാച്യുസെറ്റ്‌സ്- 1,05,885, ടെക്‌സസ്- 95,792, പെന്‍സില്‍വാനിയ- 84,083, ഫ്‌ളോറിഡ- 80,109, മിഷിഗണ്‍- 66,269, മെരിലാന്‍ഡ്- 62,409.

കൊവിഡ് ബാധിച്ച് മരിച്ചവര്‍: ന്യൂയോര്‍ക്ക്- 30,998, ന്യൂജഴ്‌സി- 12,837, കാലിഫോര്‍ണിയ- 5,204, ഇല്ലിനോയിസ്- 6,398, മസാച്യുസെറ്റ്‌സ്-7,665, ടെക്‌സസ്- 2,062, പെന്‍സില്‍വാനിയ- 6,347, ഫ്‌ളോറിഡ- 2,996, മിഷിഗണ്‍- 6,034, മെരിലാന്‍ഡ്- 2,982. വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. കൊവിഡ് ബാധിതരുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍. റഷ്യ- 5,45,458 (7,284), ഇന്ത്യ- 3,54,161 (11,921), യുകെ- 2,98,136 (41,969), സ്‌പെയിന്‍- 2,91,408 (27,136), ഇറ്റലി- 2,37,500 (34,405), പെറു- 2,37,156 (7,056), ഇറാന്‍- 1,92,439 (9,065), ജര്‍മനി- 1,88,382 (8,910).

Next Story

RELATED STORIES

Share it