World

കൊവിഡ്: അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം; ആഗോളതലത്തില്‍ 91.88 ലക്ഷം പേര്‍ക്ക് വൈറസ്, അമേരിക്കയില്‍ രോഗബാധിതര്‍ 23.88 ലക്ഷമായി

ബ്രസീലിലാണെങ്കില്‍ കഴിഞ്ഞ ഒരുദിവസത്തിനിടെ 24,358 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 748 പേര്‍ മരണപ്പെടുകയും ചെയ്തു. ഒരുദിവസത്തെ മരണനിരക്കില്‍ അമേരിക്കയേക്കാള്‍ മുന്നിലാണ് ബ്രസീല്‍ ഇടംപിടിച്ചിരിക്കുന്നത്.

കൊവിഡ്: അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം; ആഗോളതലത്തില്‍ 91.88 ലക്ഷം പേര്‍ക്ക് വൈറസ്, അമേരിക്കയില്‍ രോഗബാധിതര്‍ 23.88 ലക്ഷമായി
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ആശങ്കപടര്‍ത്തിക്കൊണ്ടിരിക്കുകയാണ് അമേരിക്കയിലും ബ്രസീലിലും. ലോകരാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള അമേരിക്കയിലും ബ്രസീലിലും വൈറസ് ബാധിതര്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരുഘട്ടത്തില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ അമേരിക്കയേക്കാള്‍ മുന്നില്‍ ബ്രസീലിനായിരുന്നു സ്ഥാനം. ഇപ്പോള്‍ വീണ്ടും അമേരിക്കയിലാണ് പുതുതായി രോഗബാധ കൂടുതലായി റിപോര്‍ട്ട് ചെയ്തുവരുന്നത്. അമേരിക്കയില്‍ ഇതുവരെ 23,88,153 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്.

1,22,610 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. 10,02,929 പേരുടെ രോഗം ഭേദമായപ്പോള്‍ 12,62,614 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 16,510 പേരുടെ നില ഗുരുതരമാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 31,496 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 363 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്തെ മരണനിരക്കില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ബ്രസീലിലാണെങ്കില്‍ കഴിഞ്ഞ ഒരുദിവസത്തിനിടെ 24,358 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 748 പേര്‍ മരണപ്പെടുകയും ചെയ്തു. ഒരുദിവസത്തെ മരണനിരക്കില്‍ അമേരിക്കയേക്കാള്‍ മുന്നിലാണ് ബ്രസീല്‍ ഇടംപിടിച്ചിരിക്കുന്നത്. ആകെ രാജ്യത്ത് 11,11,348 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 51,407 പേര്‍ മരണപ്പെട്ടു. 5,94,104 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 4,65,837 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 8,318 പേരുടെ നില ഗുരുതരമാണ്.

ലോകത്ത് ആകെ 91,92,544 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിരിക്കുന്നത്. 4,74,444 പേരാണ് കൊവിഡ് പിടിപെട്ട് മരണത്തിന് കീഴടങ്ങിയത്. 49,39,348 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 37,78,752 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നു. 57,905 പേര്‍ ഗുരുതരാവസ്ഥയിലാണ്. വിവിധ ലോകരാജ്യങ്ങളിലെ കൊവിഡ് ബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. ആകെ കൊവിഡ് ബാധിതര്‍, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: റഷ്യ- 8,92,280 (8,206), ഇന്ത്യ- 4,40,685 (14,015), യുകെ- 3,05,289 (42,647), സ്‌പെയിന്‍- 2,93,584 (28,324), പെറു- 2,57,447 (8,223), ചിലി- 2,46,963 (4,502), ഇറ്റലി- 2,38,720 (34,657), ഇറാന്‍- 2,07,525 (9,742), ജര്‍മനി- 1,92,119 (8,969), തുര്‍ക്കി- 1,88,897 (4,974), മെക്‌സിക്കോ- 1,85,122 (22,584), പാകിസ്താന്‍- 1,85,034 (3,695).

Next Story

RELATED STORIES

Share it