World

24 മണിക്കൂറിനിടെ ആറരലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 5.72 കോടി കടന്നു, മരണം 13.65 ലക്ഷം

പ്രതിദിന കൊവിഡ് രോഗവ്യാപനം കൂടുതലായുള്ളത് അമേരിക്കയില്‍തന്നെയാണ്. രാജ്യത്ത് ഒറ്റദിവസം 1,92,186 പേരാണ് രോഗികളായത്.

24 മണിക്കൂറിനിടെ ആറരലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 5.72 കോടി കടന്നു, മരണം 13.65 ലക്ഷം
X

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 5,47,719 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 10,758 മരണവും രേഖപ്പെടുത്തി. ആകെ 5,72,36,335 പേരാണ് രോഗബാധിതരായിട്ടുള്ളത്. ഇക്കാലയളവില്‍ 13,65,634 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വൈറസ് ഭേദമായവര്‍ 3,97,22,802 പേരാണ്. 1,61,47,899 പേരാണ് ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 1,01,724 പേരുടെ നില ഗുരുതരമാണ്.

പ്രതിദിന കൊവിഡ് രോഗവ്യാപനം കൂടുതലായുള്ളത് അമേരിക്കയില്‍തന്നെയാണ്. ഓരോ ദിവസം കഴിയുന്തോറും രോഗശമനത്തിന് യാതൊരു കുറവുമുണ്ടാവുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഒറ്റദിവസം 1,92,186 പേരാണ് രോഗികളായത്. 2,066 മരണവുമുണ്ടായി. അതേസമയം, രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന ആശ്വാസം നല്‍കുന്നു. ഇതുവരെ 72,43,488 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 45,68,488 പേര്‍ ചികില്‍സയില്‍ തുടരുന്നതായും 22,469 പേരുടെ നില ഗുരുതരമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക കഴിഞ്ഞാല്‍ പ്രതിദിന രോഗികള്‍ കൂടുതലുള്ളത് ഇന്ത്യയിലാണ്.

46,182 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം പിടിപെട്ടത്. ബ്രസീലില്‍ 35,686 പേര്‍ക്കും രോഗബാധയുണ്ടായി. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 1,20,70,712 (1,92,186), ഇന്ത്യ- 90,04,325 (46,182), ബ്രസീല്‍- 59,83,089 (35,686), ഫ്രാന്‍സ്- 20,86,288 (21,150), റഷ്യ- 20,15,608 (23,610), സ്‌പെയിന്‍- 15,74,063 (16,233), യുകെ- 14,53,256 (22,915), അര്‍ജന്റീന- 13,49,434 (10,097), ഇറ്റലി- 13,08,528 (36,176), കൊളംബിയ- 12,25,490 (7,487).

Next Story

RELATED STORIES

Share it