World

ബര്‍മിങ്ഹാമില്‍ മസ്ജിദുകള്‍ക്കു നേരെ ആക്രമണം

ബര്‍മിങ്ഹാമില്‍ മസ്ജിദുകള്‍ക്കു നേരെ ആക്രമണം
X

ബര്‍മിങ്ഹാം: 50 പേരുടെ മരണത്തിനിടയാക്കിയ ന്യൂസിലാന്റിലെ മസ്ജിദിലുണ്ടായ വെടിവപ്പിനു പിന്നാലെ ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ അഞ്ചു മസ്ജിദുകള്‍ക്കു നേരെ ആക്രമണം. ആക്രമണത്തില്‍ മസ്ജിദുകളുടെ ജനാലകളും ചുമരുകളും തകര്‍ന്നിട്ടുണ്ട്. അര്‍ധരാത്രി വലിയ ചുറ്റികയുമായെത്തിയ അക്രമിയാണ് ബര്‍ച്ചഫീല്‍ഡ് റോഡിലുള്ള മസ്ജിദിനു നേരെ ആക്രമണം നടത്തിയത്. 45 മിനുട്ടുകള്‍ക്കു ശേഷം എര്‍ദിങ്ടണിലെ പള്ളിക്കു നേരെയും സമാന രീതിയില്‍ ആക്രമണം നടന്നു. അല്‍പ സമയത്തിനു ശേഷം മറ്റു മൂന്നിടങ്ങളില്‍ കൂടി മസ്ജിദുകള്‍ക്കു നേരെ ആക്രമണം നടക്കുകയായിരുന്നു. സംഭവത്തെ കുറിച്ചന്വേഷിക്കുകയാണെന്നും ആക്രമണ കാരണം വ്യക്തമല്ലെന്നും ഭീകരവിരുദ്ധ സേന അറിയിച്ചു.

Next Story

RELATED STORIES

Share it