World

2016 മുതല്‍ പിതാവിനെ തേടി ദത്ത് നല്‍കപ്പെട്ട മകള്‍; ഒടുവില്‍ കണ്ടെത്തി, വര്‍ഷങ്ങളായി ഫെയ്സ് ബുക്ക് ഫ്രണ്ട്

2016 മുതല്‍ പിതാവിനെ തേടി ദത്ത് നല്‍കപ്പെട്ട മകള്‍; ഒടുവില്‍ കണ്ടെത്തി, വര്‍ഷങ്ങളായി ഫെയ്സ് ബുക്ക് ഫ്രണ്ട്
X

തബ്ലിസി: വര്‍ഷങ്ങളായി ജന്‍മം നല്‍കിയ പിതാവിനെ അന്വേഷിച്ച നടന്ന യുവതി ഒടുവില്‍ പിതാവിനെ കണ്ടെത്തിയപ്പോള്‍ ഫെയ്സ്ബുക്ക് ഫ്രണ്ട്. ജോര്‍ജ്ജിയയിലാണ് സംഭവം. തമുന മുസെറിഡ്സെ എന്ന യുവതി 2016 മുതലാണ് തന്റെ പിതാവിനായുള്ള അന്വേഷണം ആരംഭിച്ചത്. തന്റെ മാതാവ് മരിച്ചതിന് ശേഷം വീട്ടില്‍ നിന്ന് ലഭിച്ച ജനന സര്‍ട്ടിഫിക്കറ്റിലൂടെയാണ് താന്‍ സ്വന്തം അവരുടെ മകളല്ലെന്ന് യുവതി മനസ്സിലാക്കുന്നത്. തുടര്‍ന്നാണ് യഥാര്‍ത്ഥ പിതാവിനെയും കണ്ടെത്താന്‍ തീരുമാനിച്ചത്. ഇതിന് ശേഷം 'ഐ ആം സെര്‍ച്ചിങ് 'എന്ന പേരില്‍ ഫെയ്സ്ബുക്ക് ഗ്രൂപ്പ് ആരംഭിച്ചു.

ഈ ഫേസ്ബുക്ക് ഗ്രൂപ്പ് കണ്ട ഒരു വൃദ്ധ സ്ത്രീ തമുന മുസെറിഡ്സെയെ ബന്ധപ്പെട്ടു. തന്റെ സഹോരന്റെ മകള്‍ക്ക് 1984ല്‍ വിവാഹേതര ബന്ധത്തില്‍ രഹസ്യമായി ഒരു കുട്ടി ജനിച്ചിട്ടുണ്ടെന്നും അതിനെ ദത്ത് നല്‍കുകയാണ് ചെയ്ത തെന്നും വൃദ്ധ അറിയിച്ചു. ഇതിലെ അന്വേഷണം യഥാര്‍ത്ഥ മാതാവിലേക്ക് എത്തിച്ചേര്‍ന്നു. ഇപ്പോള്‍ മറ്റൊരു കുടുംബമായി ജീവിക്കുന്ന മാതാവ് ബന്ധം പരസ്യമായി വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. കൂടാതെ ഡിഎന്‍എ പരിശോധനയും ആവശ്യപ്പെടു. ഡിഎന്‍എ പരിശോധനാഫലം പോസിറ്റാവായതതോടെ മാതാവ് ബന്ധം സമ്മതിച്ചു. എന്നാല്‍ ആരാണ് പിതാവ് എന്ന് വെളിപ്പെടുത്തിയില്ല. നിരന്തരമായ സമ്മര്‍ദ്ദത്തിലാണ് പിന്നീട് അവര്‍ പേര് വെളിപ്പെടുത്തിയത്.

തുടര്‍ന്ന് തമുന ഫെയ്സ്ബുക്കില്‍ ഈ പേര് സെര്‍ച്ച് ചെയ്തു. അപ്പോഴാണ് തമുന ഞെട്ടിയത്. മൂന്ന് വര്‍ഷമായി തന്റെ ഫെയ്സ്ബുക്ക് ഫ്രണ്ടായ ഖൊറാവയാണ് തന്റെ പിതാവ്'. എന്നാല്‍ മാതാവ് ഗര്‍ഭിണിയാണെന്ന കാര്യം ഖൊറാവ അറിഞ്ഞിരുന്നില്ലെന്ന്് യുവതി പറയുന്നു. അടുത്തിടെയാണ് ഖൊറാവയുടെ നാട്ടില്‍ മകളും പിതാവും കണ്ടുമുട്ടിയത്. ഖൊറാവയുടെ മറ്റ് മക്കളും ഭാര്യയും കൂടെ ഉണ്ടായിരുന്നു. തന്റെ മക്കളെക്കാള്‍ സാമ്യം മുസെറിഡ്സെയുമായുണ്ടെന്ന്് ഖൊറാവ സന്തോഷത്തോടെ പറയുന്നുണ്ടായിരുന്നു.താന്‍ ഈ കുഞ്ഞിനെ പറ്റി അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞാല്‍ താന്‍ ഇത് ആദ്യമേ അംഗീകരിക്കുമായിരുന്നുവെന്നും പിതാവ് പറഞ്ഞു.




Next Story

RELATED STORIES

Share it