World

ഇന്തോനീസ്യയില്‍ സ്വര്‍ണഖനി അപകടം: മൂന്നുമരണം

അറുപതോളം പേര്‍ ഖനിയില്‍ കുടുങ്ങി. 13 പേരെ രക്ഷപ്പെടുത്തി. സുലവേസി ദ്വീപില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണഖനിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

ഇന്തോനീസ്യയില്‍ സ്വര്‍ണഖനി അപകടം: മൂന്നുമരണം
X

ഇന്തോനീസ്യ: ഇന്തോനീസ്യയില്‍ സ്വര്‍ണഖനിയിലുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. അറുപതോളം പേര്‍ ഖനിയില്‍ കുടുങ്ങി. 13 പേരെ രക്ഷപ്പെടുത്തി. സുലവേസി ദ്വീപില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണഖനിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

മണ്ണിടിച്ചില്‍ കാരണം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായാണ് നടക്കുന്നത്. ഇന്തോനീസ്യയില്‍ സ്വര്‍ണഖനനം നിരോധിച്ചിരുന്നു. എന്നാല്‍, ഇപ്പോഴും ഉള്‍പ്രദേശങ്ങളില്‍ ഖനനം വ്യാപകമായി നടക്കുന്നുണ്ട്. നിരന്തരമായ ഖനനമാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്. ഉള്‍പ്രദേശങ്ങളിലുള്ള തൊഴിലില്ലായ്മ ആളുകളെ ഇത്തരത്തിലുള്ള ഖനികളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയാണ്.





Next Story

RELATED STORIES

Share it