World

അമേരിക്കയിലും യൂറോപ്പിലും ഗൂഗിള്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു

ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍, ഗൂഗിള്‍ ഡ്രൈവ് എന്നിവയുടെ സേവനത്തിലുള്‍പ്പടെയാണ് തകരാറുണ്ടായത്.

അമേരിക്കയിലും യൂറോപ്പിലും ഗൂഗിള്‍ സേവനങ്ങള്‍ തടസ്സപ്പെട്ടു
X

വാഷിങ്ടണ്‍: അമേരിക്കയിലും യൂറോപ്പിലുമടക്കം വിവിധയിടങ്ങളില്‍ ഗൂഗിള്‍ സേവനങ്ങള്‍ തടസ്സപ്പെട്ടതായി റിപോര്‍ട്ട്. ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍, ഗൂഗിള്‍ ഡ്രൈവ് എന്നിവയുടെ സേവനത്തിലുള്‍പ്പടെയാണ് തകരാറുണ്ടായത്. അമേരിക്കയിലെ കാലഫോര്‍ണിയ, വാഷിങ്ടണ്‍, ടെക്‌സാസ്, സാന്‍ ഫ്രാന്‍സിസ്‌കോ, മേരിലാന്‍ഡ് എന്നിവിടങ്ങളിലും യൂറോപ്പിലെ വിവിധയിടങ്ങളിലുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടെന്ന പരാതികളുയര്‍ന്നത്. 5,609 പരാതികളാണ് ഇത്തരത്തില്‍ ലഭിച്ചത്. ഗൂഗിള്‍ ഡ്രൈവില്‍ തകരാറുണ്ടെന്ന സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് വ്യാപകമായി ലഭിച്ചുകൊണ്ടിരുന്നത്.

സെര്‍ച്ച് എന്‍ജിനുകളടക്കം തടസ്സപ്പെട്ടത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഗൂഗിളിലുണ്ടായ തകരാറിനെക്കുറിച്ച് പരിശോധിച്ചുവരികയാണെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാം. ഇത്തരമൊരു പ്രശ്‌നമുണ്ടായതിനാല്‍ ഖേദിക്കുന്നതായും ഉപയോക്താക്കളുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും നന്ദി അറിയിക്കുന്നതായും ഗൂഗിള്‍ വ്യക്തമാക്കി. ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍, ഗൂഗിള്‍ സേവനങ്ങളില്‍ തടസ്സം നേരിട്ടത് സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് നടന്നത്.

Next Story

RELATED STORIES

Share it