World

യുഎസ് വ്യോമസേനയിലെ ഹിന്ദു ഉദ്യോഗസ്ഥന് ഡ്യൂട്ടി സമയത്ത് കുറി അണിയാന്‍ അനുമതി

ഫ്രാന്‍സിസ് ഇ വാറന്‍ എയര്‍ഫോഴ്‌സ് ബേസിലെ എയര്‍മാനായ ദര്‍ശന്‍ ഷായ്ക്കാണ് പ്രത്യേക അനുമതി ലഭിച്ചത്.

യുഎസ് വ്യോമസേനയിലെ ഹിന്ദു ഉദ്യോഗസ്ഥന് ഡ്യൂട്ടി സമയത്ത് കുറി അണിയാന്‍ അനുമതി
X

വാഷിങ്ടണ്‍: യുഎസ് വ്യോമസേനയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന് ഡ്യൂട്ടി സമയത്ത് കുറി അണിയാന്‍ അനുമതി. ഫ്രാന്‍സിസ് ഇ വാറന്‍ എയര്‍ഫോഴ്‌സ് ബേസിലെ എയര്‍മാനായ ദര്‍ശന്‍ ഷായ്ക്കാണ് പ്രത്യേക അനുമതി ലഭിച്ചത്.

ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ച ഷാ, 2020 ജൂണില്‍ അടിസ്ഥാന സൈനിക പരിശീലനത്തില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് മുതല്‍ യൂണിഫോമിന്റെ ഭാഗമായി തിലകം ധരിക്കുന്നതിന് മതപരമായ ഇളവ് തേടുകയായിരുന്നു. ഫെബ്രുവരി 22 ന് അദ്ദേഹത്തിന് ഇളവ് ലഭിച്ചു. 90ാമത് ഓപ്പറേഷണല്‍ മെഡിക്കല്‍ റെഡിനസ് സ്‌ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെട്ട എയറോസ്‌പേസ് മെഡിക്കല്‍ ടെക്‌നീഷ്യന്‍ ഷായ്ക്ക് യുഎസ് എയര്‍ഫോഴ്‌സില്‍ ചേര്‍ന്ന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷമാണ് അനുമതി ലഭിക്കുന്നത്.

ഗുജറാത്ത് സ്വദേശിയായ ദര്‍ശന്‍ഷാ അമേരിക്കയിലെ മിനസോട്ടയിലെ ഈഡന്‍ പ്രയറിലാണ് താമസിക്കുന്നത്. ഡ്യൂട്ടിയില്‍ കുറി ധരിക്കാന്‍ അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷാ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള നിരവധിപേരാണ് അഭിനന്ദനങ്ങളുമായി വരുന്നത്. ടെക്‌സസ്, കാലഫോര്‍ണിയ, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ സന്ദേശമയക്കുന്നുണ്ട്. ഇത് പുതിയ കാര്യമാണ്. അവര്‍ മുമ്പ് കേട്ടിട്ടില്ലാത്തതും അസാധ്യമാണെന്ന് കരുതിയതുമായ കാര്യം. പക്ഷേ അത് സംഭവിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it