World

ഇറാന്റെ പ്രത്യാക്രമണം; ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്ര വിലക്ക് ഏര്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍

ഇറാന്റെ പ്രത്യാക്രമണം; ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്ര വിലക്ക് ഏര്‍പ്പെടുത്തി യൂറോപ്യന്‍ രാജ്യങ്ങള്‍
X

ജെറുസലേം: ഇറാന്‍, ലെബനന്‍, ഇസ്രായേല്‍, ഫലസ്തീന്‍ എന്നീ സ്ഥലങ്ങളിലേക്ക് പൗരന്‍മാര്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തി ഫ്രാന്‍സ്. ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണ സാധ്യത കണക്കിലെടുത്താണ് തീരുമാനം. പൗരന്‍മാര്‍ ഇസ്രായേലില്‍ നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനും രംഗത്തെത്തി.

സുരക്ഷാ വിഭാഗങ്ങളുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അടുത്തിടെ സിറിയന്‍ തലസ്ഥാന ദമസ്‌കസില്‍ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പല ഘട്ടങ്ങളിലായി ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ രംഗത്തെത്തിയിരുന്നു.

ഇറാന്റെ ഭാഗത്ത് നിന്ന് ഒരു തിരിച്ചടി ഉണ്ടാകുമെന്ന് മനസിലാക്കിയാണ് ഫ്രാന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ തീരുമാനം. ഇറാന്‍ ശക്തമായ തിരിച്ചടിക്ക് തയ്യാറെടുക്കുന്നതായി അമേരിക്കയും ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആക്രമണം നേരിടാന്‍ പൂര്‍ണമായും തയ്യാറാണെന്ന് ഇസ്രായേലും അറിയിച്ചിരുന്നു.ഇറാന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ സൈനിക നേതൃത്വം അറിയിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it