Sub Lead

ഇസ്രായേല്‍ ആക്രമണം: ഗസ്സയില്‍ മരണം 370 കടന്നു; 2,200 പേര്‍ക്ക് പരിക്ക്

ഇസ്രായേല്‍ ആക്രമണം: ഗസ്സയില്‍ മരണം 370 കടന്നു;  2,200 പേര്‍ക്ക് പരിക്ക്
X

ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ മരണസംഖ്യ ഉയരുന്നു. ആക്രമണത്തില്‍ മരണം 370 നടത്തു ആയെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം. 2,200 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 20 കുട്ടികളും ഉള്‍പ്പെടും. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണത്തില്‍ മരിച്ച ഇസ്രായേലികളുടെ എണ്ണം 600 കവിഞ്ഞിട്ടുണ്ട്. 2000 പേര്‍ക്ക് പരിക്കുണ്ട്. രാജ്യത്തിനുള്ളില്‍ കടന്ന് നടത്തിയ ആക്രമണത്തിന് ഗസ്സക്ക് മേല്‍ കൂടുതല്‍ വ്യോമാക്രമണം നടത്തുകയാണ് ഇസ്രായേല്‍. വ്യോമാക്രമണവും ഏറ്റുമുട്ടലും ശക്തിയാര്‍ജിച്ചതോടെ ഇസ്രായേലിലും ഗസ്സയിലും മരണസംഖ്യ ഉയരുന്നു.

ഇസ്രായേലിന്റെ കടന്നുകയറ്റം ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് 57 അംഗ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി കുറ്റപ്പെടുത്തി. പശ്ചിമേഷ്യയില്‍ അസ്ഥിരത സൃഷ്ടിച്ചത് ഇസ്രായേലും കൂട്ടാളികളുമെന്ന് ഇറാന്‍ പ്രതികരിച്ചു. ജര്‍മനിയിലെ ജൂത കേന്ദ്രങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അറിയിച്ചു. എന്നാല്‍ ഇസ്രായേലിന്റെ സുരക്ഷയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ ഉറപ്പു നല്‍കി. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് രാത്രി യു.എന്‍ രക്ഷാസമിതി അടയന്തര യോഗം ചേരുന്നുണ്ട്.





Next Story

RELATED STORIES

Share it