- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഭിപ്രായഭിന്നത; യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനെ ട്രംപ് പുറത്താക്കി
ബോള്‍ട്ടന്റെ പല നിര്‍ദേശങ്ങളോടും യോജിക്കാനാവുന്നില്ല എന്ന വിശദീകരണത്തോടെയാണ് ബോള്‍ട്ടനെ പുറത്താക്കിയ വിവരം ട്രംപ് ട്വീറ്റ് ചെയ്തത്. ബോള്‍ട്ടന്റെ സേവനം ഇനി വൈറ്റ്ഹൗസിന് ആവശ്യമില്ലെന്ന് താന്‍ കഴിഞ്ഞ ദിവസംതന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും ചൊവ്വാഴ്ച രാവിലെ തന്നെ ബോള്‍ട്ടണ്‍ തനിക്ക് രാജിനല്‍കിയെന്നും ട്രംപ് വ്യക്തമാക്കി.
വാഷിങ്ടണ്‍: അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പുറത്താക്കി. ബോള്‍ട്ടന്റെ പല നിര്‍ദേശങ്ങളോടും യോജിക്കാനാവുന്നില്ല എന്ന വിശദീകരണത്തോടെയാണ് ബോള്‍ട്ടനെ പുറത്താക്കിയ വിവരം ട്രംപ് ട്വീറ്റ് ചെയ്തത്. ബോള്‍ട്ടന്റെ സേവനം ഇനി വൈറ്റ്ഹൗസിന് ആവശ്യമില്ലെന്ന് താന്‍ കഴിഞ്ഞ ദിവസംതന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും ചൊവ്വാഴ്ച രാവിലെ തന്നെ ബോള്‍ട്ടണ്‍ തനിക്ക് രാജിനല്‍കിയെന്നും ട്രംപ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ പല നിര്‍ദേശങ്ങളോടും ഞാന്‍ ശക്തമായി വിയോജിച്ചിരുന്നു.
രണതലത്തിലുള്ള മറ്റ് പലര്‍ക്കും സമാന അഭിപ്രായമായിരുന്നു. അതിനാല്‍, ജോണിനോട് രാജി നല്കാന് ഞാന്‍ ആവശ്യപ്പെടുകയായിരുന്നു. അത് തനിക്ക് കിട്ടി ജോണിന്റെ ഇതുവരെയുള്ള സേവനങ്ങള്‍ക്ക് നന്ദി- ട്രംപ് ട്വീറ്റില്‍ കുറിച്ചു. ബോള്‍ട്ടന്റെ പകരക്കാരനെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ജോണ്‍ ബോള്‍ട്ടനും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മനുചിനും വാര്‍ത്താസമ്മേളനം നടത്താനിരിക്കുന്നതിന്റെ 90 മിനിറ്റ് മുമ്പേയായിരുന്നു ട്രംപിന്റെ ട്വീറ്റ്.
ട്രംപ് ട്വീറ്റിട്ടതിന് തൊട്ടുപിന്നാലെ താന്‍ രാജിസന്നദ്ധത അറിയിച്ചതായും എന്നാല്‍ അടുത്തദിവസം നമുക്ക് സംസാരിക്കാമെന്നാണ് ട്രംപ് മറുപടി പറഞ്ഞതെന്നും ജോണ്‍ ബോള്‍ട്ടന്റെ ട്വീറ്റുമെത്തി. അതുവരെ ഭരണകാര്യങ്ങളും നയപരമായ തീരുമാനങ്ങളുമടക്കം ട്വീറ്റ് ചെയ്തിരുന്നു ജോണ്‍ ബോള്ട്ടന്. ബോള്‍ട്ടനെ അപ്രതീക്ഷിതമായി പുറത്താക്കിയ ട്രംപിന്റെ നടപടി വൈറ്റ് ഹൗസിനെത്തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
നയപരമായ തീരുമാനങ്ങളിലെ ഭിന്നതകളാണ് ബോള്‍ട്ടന്റെ പുറത്താക്കലിലേക്കു നയിച്ചതെന്നാണ് വിവരം. ഉത്തരകൊറിയ, അഫ്ഗാനിസ്ഥാന് വിഷയങ്ങളില്‍ ട്രംപും ബൊള്‍ട്ടനും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. ഭിന്നത രൂക്ഷമായതോടെ പ്രധാന യോഗങ്ങളിലൊന്നും ബോാള്ട്ടന് പങ്കെടുത്തിരുന്നുമില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ട്രംപിനു കീഴില്‍ സ്വന്തം തീരുമാനങ്ങളുമായാണ് ബൊള്‍ട്ടന്‍ മുന്നോട്ടുപോയത്. ഇതിനു പിന്നാലെയാണ് പുറത്താക്കല്‍ തീരുമാനവുമെത്തിയത്.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT