World

വിജയം അവകാശപ്പെട്ട് പുടിന്‍; 'അട്ടിമറി' അവസാനിച്ചെന്ന് ഖസാക്ക് പ്രസിഡന്റ്

160ല്‍ അധികം പേരുടെ ജീവന്‍ അപഹരിച്ച മധ്യേഷ്യന്‍ അയല്‍രാജ്യത്തെ കലാപം അടിച്ചമര്‍ത്തുന്നതില്‍ വിജയം അവകാശപ്പെട്ട് റഷ്യ മുന്നോട്ട് വരുമ്പോള്‍ പ്രതിഷേധങ്ങളെ 'അട്ടിമറിശ്രമം' എന്നാണ് ഖസാക്കിസ്താന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്.

വിജയം അവകാശപ്പെട്ട് പുടിന്‍; അട്ടിമറി അവസാനിച്ചെന്ന് ഖസാക്ക് പ്രസിഡന്റ്
X

നൂര്‍സുല്‍ത്താന്‍: സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള മൂന്നു പതിറ്റാണ്ട് കാലത്തിനിടെ രാജ്യംകണ്ട ഏറ്റവും വലിയ രക്തരൂക്ഷിത പ്രക്ഷോഭത്തിനാണ് കഴിഞ്ഞാഴ്ച ഖസാക്കിസ്താന്‍ സാക്ഷ്യംവഹിച്ചത്.

160ല്‍ അധികം പേരുടെ ജീവന്‍ അപഹരിച്ച മധ്യേഷ്യന്‍ അയല്‍രാജ്യത്തെ കലാപം അടിച്ചമര്‍ത്തുന്നതില്‍ വിജയം അവകാശപ്പെട്ട് റഷ്യ മുന്നോട്ട് വരുമ്പോള്‍ പ്രതിഷേധങ്ങളെ 'അട്ടിമറിശ്രമം' എന്നാണ് ഖസാക്കിസ്താന്‍ പ്രസിഡന്റ് വിശേഷിപ്പിച്ചത്.

പ്രവിശാലമായ മധ്യേഷ്യന്‍ രാജ്യത്ത് ക്രമസമാധാനം പുനസ്ഥാപിച്ചതായി റഷ്യന്‍ നേതൃത്വത്തിലുള്ള കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്റെ (സിഎസ്ടിഒ) ഓണ്‍ലൈന്‍ മീറ്റിങില്‍ സംസാരിച്ച കാസിംജോമാര്‍ട്ട് ടോകയേവ് അവകാശപ്പെട്ടു.

ഇന്ധനവിലയെച്ചൊല്ലി ആരംഭിച്ച ചിലയിടങ്ങലില്‍ ആരംഭിച്ച പ്രതിഷേധം അതിവേഗം രാജ്യമാകെ പടര്‍ന്നുപിടിക്കുകയായിരുന്നു. പ്രക്ഷോഭങ്ങളില്‍ ഡസന്‍ കണക്കിന് പൗരന്‍മാരും ഒരു ഡസനിലധികം സുരക്ഷാ സേനാംഗങ്ങളും കൊല്ലപ്പെട്ടു. വിവിധയിടങ്ങളിലായി ഏകദേശം 8,000 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

'സ്വതസിദ്ധമായ പ്രതിഷേധങ്ങളുടെ മറവില്‍, അശാന്തിയുടെ ഒരു തരംഗം പൊട്ടിപ്പുറപ്പെട്ടു.. ഭരണഘടനാ ക്രമത്തെ തുരങ്കം വയ്ക്കുകയും അധികാരം പിടിച്ചെടുക്കുകയുമാണ് പ്രധാന ലക്ഷ്യമെന്ന് വ്യക്തമായി. തങ്ങള്‍ ഒരു അട്ടിമറി ശ്രമത്തെക്കുറിച്ചാണ് സംസാരിക്കുന്നത്..തന്റെ അഭ്യര്‍ത്ഥനപ്രകാരം സൈന്യത്തെ അയച്ച സിഎസ്ടിഒയോട് തോകയേവ് പറഞ്ഞു.

അശാന്തിക്ക് കാരണം വിദേശ പരിശീലനം ലഭിച്ച 'കൊള്ളക്കാരും ഭീകരരും' ആണെന്ന് ആരോപിച്ച ഖസാക്ക് പ്രസിഡന്റ് വലിയ തോതിലുള്ള 'ഭീകരവിരുദ്ധ' ഓപ്പറേഷന്‍ ഉടന്‍ അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിഎസ്ടിഒയുടെ 2,030 സൈനികരും 250 സൈനിക വാഹനങ്ങളും രാജ്യത്ത് വിന്യസിച്ചതായും അദ്ദേഹം വ്യക്തമാക്കി.

റഷ്യയുടെ നേതൃത്വത്തിലുള്ള സൈനികരെ രാജ്യത്തേക്ക് ക്ഷണിക്കാനുള്ള തന്റെ തീരുമാനത്തെയും അദ്ദേഹം ന്യായീകരിച്ചു. ആ ദൗത്യത്തിന്റെ നിയമസാധുതയെക്കുറിച്ചുള്ള സംശയങ്ങള്‍ വിവരങ്ങളുടെ അഭാവത്തില്‍ നിന്നാണ് ഉടലെടുത്തതെന്ന് പറഞ്ഞു.


Next Story

RELATED STORIES

Share it