- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി
എംബസിയുടെയും ദുബയ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെയും വെബ്‌സൈറ്റ് വഴി http:/www.cgidubai.gov.in/covid_register/ എന്ന ലിങ്കിലൂടെ പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
ദുബയ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കുടുങ്ങിപ്പോയവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക യുഎഇയിലെ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലും സംയുക്തമായി തയ്യാറാക്കുന്നു. നാട്ടിലേക്ക് പോവാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച് എംബസി പബ്ലിക് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
എംബസിയുടെയും ദുബയ് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെയും വെബ്‌സൈറ്റ് വഴി http:/www.cgidubai.gov.in/covid_register/ എന്ന ലിങ്കിലൂടെ പ്രവാസികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കൊവിഡ് 19 ന്റെ പ്രതികൂലസാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിക്ക് വേണ്ടി മാത്രമുള്ള വിവരശേഖരണമാണ് ഫോംകൊണ്ട് ഉദ്ദേശിക്കുന്നത്. മടങ്ങിപ്പോവുന്ന വ്യക്തികള്‍ ആ സമയത്ത് ഈ ഫോം പൂരിപ്പിക്കണം. കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേക ഫോം പൂരിപ്പിക്കണം.
കമ്പനികളാണെങ്കില്‍ ഓരോ ജീവനക്കാരനും പ്രത്യേക ഫോമാണ് പൂരിപ്പിക്കേണ്ടത്. ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുള്ള തീരുമാനം യഥാസമയമെടുക്കും. ഇതുമായി ബന്ധപ്പെട്ട ഏത് അറിയിപ്പും ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റ് വഴിയും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം വഴിയും നല്‍കും. യാത്രയുടെ വ്യവസ്ഥകള്‍ പിന്നീട് പുറപ്പെടുവിക്കും. ഇത് എല്ലാവരും പാലിക്കണമെന്നും എംബസി വ്യക്തമാക്കി.
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT