World

ഭൂകമ്പം; തിബറ്റില്‍ മരിച്ചവരുടെ എണ്ണം 95 ആയി; 130 പേര്‍ക്ക് പരിക്ക്; 1000 കെട്ടിടങ്ങള്‍ തകര്‍ന്നു

ഭൂകമ്പം; തിബറ്റില്‍ മരിച്ചവരുടെ എണ്ണം 95 ആയി; 130 പേര്‍ക്ക് പരിക്ക്; 1000 കെട്ടിടങ്ങള്‍ തകര്‍ന്നു
X

ഷിഗാറ്റ്‌സെയില്‍: തിബറ്റില്‍ ഇന്ന് രാവിലെ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. 130 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 1,000ത്തോളം കെട്ടിടങ്ങളാണ് തകര്‍ന്നത്.ടിബറ്റിലെ വിശുദ്ധ നഗരമാണ് ഷിഗാറ്റ്‌സെ. പ്രാദേശിക സമയം ഒമ്പത് മണിക്കാണ് 7.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.നേപ്പാളിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ഈ സമയം ഭൂചലനം അനുഭവപ്പെട്ടിരുന്നു. ടിബറ്റന്‍ ബുദ്ധമതത്തിലെ പ്രധാനിയായ പഞ്ചന്‍ ലാമയുടെ പരമ്പരാഗത ഇരിപ്പിടമുള്ള സ്ഥലമാണ് ഭൂകമ്പം ഉണ്ടായ ഷിഗാറ്റ്‌സെ പ്രദേശം.




Next Story

RELATED STORIES

Share it