World

യുകെയില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍

യുകെയില്‍ മരിച്ച യുവതിയുടെ ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍
X

കോട്ടയം: യുകെയില്‍ നഴ്‌സായ ഭാര്യ മരിച്ചതിനു പിന്നാലെ ഭര്‍ത്താവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പനച്ചിക്കാട് വലിയപറമ്പില്‍ അനില്‍ ചെറിയാനാണ് മരിച്ചത്. അനിലിന്റെ ഭാര്യ സോണിയ സാറ ഐപ് (39) കഴിഞ്ഞ ദിവസമാണു ലണ്ടനിലെ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചത്. അനിലിനെ (റോണി 44) ഇന്നലെ പുലര്‍ച്ചെ വീടിനു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച കുഴഞ്ഞുവീണ സോണിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുകെയില്‍ നഴ്‌സായ സോണിയ കാലില്‍ ശസ്ത്രക്രിയയ്ക്കായി 10 ദിവസത്തേക്കു നാട്ടിലെത്തിയിരുന്നു. ഞായറാഴ്ച മടങ്ങിയെത്തി ഒരു മണിക്കൂറിനുള്ളിലാണു കുഴഞ്ഞുവീണത്. ഭാര്യയുടെ അടുത്തേക്കു പോകുകയാണെന്നും മക്കളെ നോക്കണമെന്നും അനില്‍ സുഹൃത്തുക്കള്‍ക്കു സന്ദേശം അയച്ചിരുന്നു. സോണിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലാണ്. മക്കള്‍: ലിസ, ലൂയിസ്.




Next Story

RELATED STORIES

Share it