World

അടിസ്ഥാന സൗകര്യമൊരുക്കി പത്തുലക്ഷം സിറിയന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ പദ്ധതി തയ്യാറാക്കി തുര്‍ക്കി

അഭയാര്‍ഥികളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 'വീടുകള്‍, ഓഫീസുകള്‍, സാമൂഹിക കേന്ദ്രങ്ങള്‍, ഭരണപരമായ കെട്ടിടങ്ങള്‍' എന്നിവയുള്‍പ്പെടെ 13 മേഖലകളില്‍ പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ തുര്‍ക്കി പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യമൊരുക്കി പത്തുലക്ഷം സിറിയന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ പദ്ധതി തയ്യാറാക്കി തുര്‍ക്കി
X

ഇസ്താംബൂള്‍: രാജ്യത്ത് അഭയാര്‍ഥികളായി കഴിയുന്ന പത്തുലക്ഷം സിറിയന്‍ അഭയാര്‍ഥികളെ വടക്കന്‍ സിറിയയില്‍ കുടിയിരുത്തുന്നതിന് അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ രാജ്യം തയ്യാറെടുത്ത് വരികയാണെന്ന് തുര്‍ക്കി ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി ഇസ്മായില്‍ കാറ്റക്ലി അറിയിച്ചു.

ഇസ്താംബൂളില്‍ നടക്കുന്ന കുടിയേറ്റവുമായി ബന്ധപ്പെട്ട ഗ്ലോബല്‍ പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭയാര്‍ഥികളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 'വീടുകള്‍, ഓഫീസുകള്‍, സാമൂഹിക കേന്ദ്രങ്ങള്‍, ഭരണപരമായ കെട്ടിടങ്ങള്‍' എന്നിവയുള്‍പ്പെടെ 13 മേഖലകളില്‍ പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ തുര്‍ക്കി പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു.

തുര്‍ക്കിയില്‍ നിലവില്‍ 36 ലക്ഷം അഭയാര്‍ഥികളുണ്ടെന്നാണ് തുര്‍ക്കി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.കൂടാതെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ സിറിയന്‍ പ്രദേശത്ത് ഏകദേശം 60 ലക്ഷത്തോളം പേര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിവരുന്നുണ്ട്. അവിടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നിര്‍മ്മാണ പദ്ധതികള്‍ക്കും തുര്‍ക്കി ധനസഹായം നല്‍കുന്നതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

'ഈ ആളുകള്‍ മാന്യവും സുരക്ഷിതവുമായ രീതിയില്‍ സ്വമേധയാ അവരുടെ രാജ്യത്തേക്ക് മടങ്ങേണ്ടതുണ്ട്. അത് അവര്‍ക്ക് നല്‍കേണ്ടതുണ്ട്'-ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.ഇതുവരെ 5,07,000 സിറിയക്കാര്‍ സ്വമേധയാ സ്വദേശത്തേക്ക് മടങ്ങിയതായും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it