World

യുക്രെയ്‌ന് 70 യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന് ഇയു; വിമാനങ്ങള്‍ റഷ്യന്‍ നിര്‍മ്മിതം

റഷ്യന്‍ നിര്‍മിത വിമാനങ്ങളാകും നല്‍കുക. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി ചീഫ് ജോസഫ് ബോറല്‍ അറിയിച്ചിരുന്നു

യുക്രെയ്‌ന് 70 യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന് ഇയു; വിമാനങ്ങള്‍ റഷ്യന്‍ നിര്‍മ്മിതം
X

ബ്രസ്സല്‍സ്: റഷ്യന്‍ അധിനിവേശത്തിനെതിരേ പോരാടുന്നതിന് രാജ്യത്തിന്റെ പ്രതിരോധ മേഖലയെ സഹായിക്കുന്നതിനായി 70 റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങള്‍ യുക്രെയ്‌ന് നല്‍കാന്‍ യൂറോപ്യന്‍ യൂനിയന്‍ തീരുമാനിച്ചു. റഷ്യന്‍ നിര്‍മിത വിമാനങ്ങളാകും നല്‍കുക. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി ചീഫ് ജോസഫ് ബോറല്‍ അറിയിച്ചിരുന്നു.

16 മിഗ്29 വിമാനങ്ങളും, 14 സു25 വിമാനങ്ങളും ബള്‍ഗേരിയയാണ് നല്‍കുക. പോളണ്ട് 28 മിഗ്29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ്29 വിമാനങ്ങളും നല്‍കും. യുദ്ധ വിമാനങ്ങള്‍ക്ക് പുറമെ, ആന്റി ആര്‍മര്‍ റോക്കറ്റുകള്‍, മെഷീന്‍ ഗണ്‍, ആര്‍ട്ടില്ലറി എന്നിവയും നല്‍കും. യുക്രെയ്‌നെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ഉക്രെയ്‌ന്റെ പോരാട്ടം സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും വേണ്ടിയാണെന്ന് സെലന്‍സ്‌കി പറഞ്ഞു. ഓണ്‍ലൈനില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഉക്രെയ്ന്‍ ശക്തരാണ്. ആര്‍ക്കും തങ്ങളെ തകര്‍ക്കാനാവില്ല. രാജ്യത്തിന്റെ സംരക്ഷണത്തിവായി ഉക്രെയ്ന്‍ പട്ടാളക്കാര്‍ കനത്ത വില നല്‍കുന്നു. യുെ്രെകന്‍ ജനത ഒന്നടങ്കം പോരാട്ടത്തിലാണ് ഇതിനെ തങ്ങള്‍ അതിജീവിക്കും. യൂറോപ്യന്‍മാര്‍ കരുത്തരും ശക്തരുമാണ് എന്ന് തങ്ങള്‍ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it