World

440ലേറെ ആണ്‍കൂട്ടികളെ പീഡിപ്പിച്ചു; യുഎസില്‍ ബാസ്‌കറ്റ്‌ബോള്‍ കോച്ചിനു 180 വര്‍ഷത്തെ തടവ്

കുട്ടികളെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് പ്രലോഭിപ്പിച്ചാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് കണ്ടെത്തല്‍

440ലേറെ ആണ്‍കൂട്ടികളെ പീഡിപ്പിച്ചു; യുഎസില്‍ ബാസ്‌കറ്റ്‌ബോള്‍ കോച്ചിനു 180 വര്‍ഷത്തെ തടവ്
X

വാഷിങ്ടണ്‍: 440ലേറെ ആണ്‍കൂട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനു അമേരിക്കയില്‍ ബാസ്‌കറ്റ്‌ബോള്‍ കോച്ചിനു 180 വര്‍ഷം തടവുശിക്ഷ. രണ്ടുപതിറ്റാണ്ടോളമായി നടത്തിയ പീഡനത്തിനാണ് ഗ്രെഗ് സ്റ്റീഫനെ(43) ശിക്ഷിച്ചത്. വിദ്യാര്‍ഥികളെയും കൗമാരക്കാരെയും ബാസ്‌കറ്റ് ബോള്‍ പരിശീലനം നല്‍കുന്നതിന്റെ മറവിലാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്. ബാല പീഡനം, പ്രായപൂര്‍ത്തിയാവാത്തവര്‍ക്കെതിരേ ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചത്. പ്രസിദ്ധമായ കായികമേളകളിലും അത്‌ലറ്റിക് സ്‌കോളര്‍ഷിപ്പുകളിലും ഇദ്ദേഹം കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. കുട്ടികളെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് പ്രലോഭിപ്പിച്ചാണ് ലൈംഗികാതിക്രമം നടത്തിയതെന്നാണ് കണ്ടെത്തല്‍. സ്റ്റീഫന്റെ മുന്‍ സഹോദരി ഭര്‍ത്താവ് രഹസ്യകാമറയിലാണ് ഇദ്ദേഹത്തിന്റെ പീഢനവിവരങ്ങള്‍ പകര്‍ത്തി പോലിസില്‍ വിവരമറിയിച്ചത്. ആയിരക്കണക്കിനു ചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെയാണു പരാതി നല്‍കിയത്. സ്റ്റീഫനു പരമാവധി ശിക്ഷ നല്‍കണമെന്ന് യുഎസ് ജില്ലാ മജിസ്‌ട്രേറ്റ് സി ജെ വില്യംസിനോട് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. കുട്ടികളുടെ ശക്തിയായിരുന്ന സ്റ്റീഫന്‍ ശക്തി നശിപ്പിക്കുകയും ചെയ്‌തെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് ക്രിക്ക്‌ബോം പറഞ്ഞു.



Next Story

RELATED STORIES

Share it