- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇയിൽ 50 മലയാളി വനിതാ ഡോക്ടർമാർ ഇന്തോ–അറബ് ഫ്യൂഷൻ നൃത്തം ഒരുക്കുന്നു
ദേശീയദിനത്തിൻ്റെ അമ്പതാം വാർഷികമാഘോഷിക്കുന്ന യുഎഇക്കും സ്വാതന്ത്ര്യത്തിൻ്റെ 75–ാം വാർഷികത്തിലൂടെ കടന്നുപോകുന്ന ഇന്ത്യക്കും ആദരവായാണ് പരിപാടി.
ദുബയ്: ലോക റെക്കോർഡുകൾക്കായി യുഎഇയിലെ 50 മലയാളി വനിതാ ഡോക്ടർമാർ ഒന്നിച്ച് ഇന്തോ–അറബ് ഫ്യൂഷൻ നൃത്തം ഒരുക്കുന്നു. നസീജ് എന്ന് പേരിട്ട നൃത്ത പരിപാടി ഈ മാസം 13ന് വൈകിട്ട് 7ന് ദുബയ് ഗ്ലോബൽ വില്ലേജ് മെയിൻ സ്റ്റേജിൽ നടക്കുമെന്ന് സംഘാടകരായ മെഡികോൺ ഇവൻ്റ്സ് അധികൃതർ പറഞ്ഞു.
ദേശീയദിനത്തിൻ്റെ അമ്പതാം വാർഷികമാഘോഷിക്കുന്ന യുഎഇക്കും സ്വാതന്ത്ര്യത്തിൻ്റെ 75–ാം വാർഷികത്തിലൂടെ കടന്നുപോകുന്ന ഇന്ത്യക്കും ആദരവായാണ് പരിപാടി. യുഎഇയുടെ വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യുന്ന മലയാളി വനിതാ ഡോക്ടർമാർ രാജസ്ഥാനി നാടോടി നൃത്തയിനമായ ഗൂമറും അറബിക് ഇനമായ ഖലീജിയും 10 മിനിറ്റിൽ അവതരിപ്പിച്ച്, ഒരേ സമയം ഏറ്റവും കൂടുതൽ വനിതാ ഡോക്ടമാർ അവതരിപ്പിച്ച പരമ്പരാഗത നൃത്തയിനം എന്ന വിഭാഗത്തിൽ ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും അറേബ്യൻ വേൾഡ് റെക്കോർഡ്സിലും പ്രവേശിക്കുമെന്നാണ് കരുതുന്നത്.
25 പേർ വീതം ആദ്യം അറബിക് നൃത്തവും തുടർന്ന് രാജസ്ഥാനി നാടോടി നൃത്തവും അവതരിപ്പിച്ച ശേഷം എല്ലാവരും കൂടി നൃത്തം ചെയ്യുമെന്ന് സംഘാടകസമിതി ചെയർമാൻ ഡോ. ജോർജ് ജോസഫ് പറഞ്ഞു. ഗ്ലോബൽ വില്ലേജ് ടിക്കറ്റിലൂടെ പ്രവേശിക്കുന്നവർക്ക് സൗജന്യമായി പരിപാടി ആസ്വദിക്കാം. നൃത്ത സംഘം കഴിഞ്ഞ 2 മാസമായി പ്രമുഖ നർത്തകി അനുപമയുടെ നേതൃത്വത്തിൽ നൃത്ത പരിശീലനം നടത്തിവരുന്നു.
സംഘാടക സമിതി സെക്രട്ടറി ഡോ. സഫറുല്ല ഖാൻ, മെഡികോൺ ഡയറക്ടർ ഡോ. സിറാജുദ്ദീൻ, കൾചറൽ കൺവീനർ ഡോ. ഫിറോസ് ഗഫൂർ, ഇവൻ്റ് കോ ഓർഡിനേറ്റർ ഡോ. നിതാ സലാം, റിസോഴ്സ് ചെയർമാൻ ഡോ. ജോർജ് ജേക്കബ്, മീഡിയാ കൺവീനർ ഡോ. ജമാലുദ്ദീൻ അബൂബക്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
RELATED STORIES
നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍കൂടി മരിച്ചു; മരണം ആറായി
14 Nov 2024 3:07 PM GMTനീലേശ്വരം വെടിക്കെട്ട് അപകടം; മരണം അഞ്ചായി
9 Nov 2024 6:31 AM GMTമഞ്ചേശ്വരം എംഎല്‍എ ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച് നടത്തി
31 Oct 2024 3:31 AM GMTവെടിക്കെട്ട് അപകടം; മൂന്നു പേരുടെ നില ഗുരുതരം
29 Oct 2024 9:50 AM GMTകാസര്‍കോട് ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
16 Oct 2024 11:02 AM GMTസത്താറിന്റെ മരണം: കുറ്റക്കാരനായ പോലിസുകാരനെ അറസ്റ്റ് ചെയ്യണം;...
11 Oct 2024 9:49 AM GMT