- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രറ്റേണിറ്റി ഫെസ്റ്റ്: കിഴക്കന്‍ പ്രവിശ്യാ ആഘോഷങ്ങള്‍ സമാപിച്ചു
ജുബൈല്‍ ഇന്റര്‍ നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സയീദ് ഹമീദ് ഉദ്ഘാടനം ചെയ്തു
ദമ്മാം: 'സൗഹൃദം ആഘോഷിക്കൂ' എന്ന പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയിലുടനീളം സംഘടിപ്പിക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയില്‍ നടത്തിവന്ന ആഘോഷപരിപാടികള്‍ക്ക് ഉജ്ജ്വല പരിസമാപ്തി. ജുബൈല്‍ മറാഫിഖ് ബീച്ച് ക്യാംപില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെ വ്യത്യസ്തമായ പരിപാടികളോടെയാണ് സമാപിച്ചത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ മോഡല്‍ വില്ലേജ്, സത്യസരണി, തേജസ് പബ്ലിക്കേഷന്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍, ടാലന്റ് എക്‌സിബിഷന്‍, മലബാറിന്റെ രുചിക്കൂട്ടുകളുടെ വൈവിധ്യം വിളിച്ചോതുന്ന ഭക്ഷണ ശാലകള്‍, സ്ത്രീകളുടെ കുക്കറി ഷോ, കുട്ടികളുടെ ചിത്ര രചനാ മല്‍സരം എന്നിവ പരിപാടി ആകര്‍ഷണീയമാക്കി. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച വെല്‍കം ഡാന്‍സോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവ കാരുണ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. കശ്മീരില്‍ കൊല്ലപ്പെട്ട ജവാന്മാരോടുള്ള ആദര സൂചകമായി ഒരു മിനിറ്റ് മൗനം ആചരിച്ചു. പരിപാടിയില്‍ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ മേഖലാ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍ അധ്യക്ഷത വഹിച്ചു. ജുബൈല്‍ ഇന്റര്‍ നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സയീദ് ഹമീദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കുറ്റിയാടി ഫെസ്റ്റ് സന്ദേശം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ സിറാജുദ്ദീന്‍ ശാന്തിനഗര്‍, ജുബൈലിലെ പ്രവാസി സംഘടനകളുടെ പൊതുവേദിയായ 'ജുവ'യുടെ ജനറല്‍ സെക്രട്ടറി നൂഹ് പാപ്പിനിശേരി, ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡന്റ് മുഹമ്മദ് ഇംതിയാസ് ബാംഗ്ലൂര്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് പ്രസിഡന്റ് നാസര്‍ കൊടുവള്ളി, പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ കുഞ്ഞിക്കോയ താനൂര്‍ സംസാരിച്ചു.
സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് വസീം അഹ്മദ്, ഫോറം കേരള ഘടകം സ്‌റ്റേറ്റ് സെക്രട്ടറി മുബാറക് ഫറോക്ക്, ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ സെക്രട്ടറി അബ്ദുസ്സലാം മാസ്റ്റര്‍, സലിം മൗലവി തിരുവനന്തപുരം, റിയാസ് കോട്ടയം, റഷീദ് പാലക്കാട്, വിമന്‍സ് ഫ്രറ്റേണിറ്റി ദമ്മാം ഏരിയ പ്രസിസന്റ് സാജിദ നമീര്‍, ഷബ്‌നാസ് ഷുഹൈബ് സംബന്ധിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ജീവകാരുണ്യ രംഗത്തെ സേവനം മുന്‍നിര്‍ത്തി മഞ്ജു മണിക്കുട്ടനുള്ള ഉപഹാരം മുബാറക് ഫറോക്കും ഡോ. സയീദ് ഹമീദിനുള്ള ഉപഹാരം മുഹമ്മദ് ഇംതിയാസും കൈമാറി. തുടര്‍ന്ന് ദമ്മാം പാട്ടുകൂട്ടം അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍, കുട്ടികള്‍ അവതരിപ്പിച്ച ഒപ്പന, നാടോടി നൃത്തം, അല്‍ത്താഫ് കണ്ണൂരും സംഘവും അവതരിപ്പിച്ച കൈകൊട്ടിപ്പാട്ട് എന്നിവയും അരങ്ങേറി. വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കുള്ള സമ്മാനദാനം സയീദ് ആലപ്പുഴ, നമീര്‍ ചെറുവാടി എന്നിവര്‍ നിര്‍വഹിച്ചു. മൊയ്തു പിണറായി, മജീദ് ചേളാരി, നൗഷാദ് പാലപ്പെട്ടി, അഷ്‌റഫ് മേപ്പയ്യൂര്‍, നിഷാദ് നിലമ്പൂര്‍, സാക്കിര്‍ കൂട്ടായി, സിദ്ദീഖ് ആലുവ, അഹ്മദ് യൂസുഫ്, യൂനുസ് എടപ്പാള്‍, അജീബ് എറണാകുളം, സഹീദ് കണ്ണൂര്‍, സെയ്ദ് ആലപ്പുഴ, അജീര്‍ കണ്ണൂര്‍ നേതൃത്വം നല്‍കി.
RELATED STORIES
പോലിസ് സ്റ്റേഷനുകളിലെ അമ്പല നിര്‍മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി
5 Nov 2024 2:44 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTഎല്‍ഡിഎഫ് വോട്ടില്‍ എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMT