Gulf

യുഎഇയില്‍ വേനല്‍ മഴയും ആലിപ്പഴ വര്‍ഷവും

യുഎഇയില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ വേനല്‍ മഴയും ആലിപ്പഴ വര്‍ഷവും ലഭിച്ചതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

യുഎഇയില്‍ വേനല്‍ മഴയും ആലിപ്പഴ വര്‍ഷവും
X

ദുബയ്: യുഎഇയില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ വേനല്‍ മഴയും ആലിപ്പഴ വര്‍ഷവും ലഭിച്ചതായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. യുഎഇയുടെ കിഴക്കന്‍ മലമ്പ്രദേശങ്ങളായ മദാം, ബതീയ അല്‍ അയിനിലെ അല്‍ ദഫ്ര തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ കാറ്റിന്റെയും ആലിപ്പഴ വര്‍ഷത്തോടെയുമുള്ള മഴ ലഭിച്ചത്. രണ്ട് ദിവസം മുമ്പ് റാസല്‍ ഖൈമ എമിറേറ്റിലെ മലമ്പ്രദേശങ്ങളിലും മഴ ലഭിച്ചിരുന്നു. തണുപ്പ് കാലത്ത് രാജ്യത്ത് മഴ കിട്ടുന്നത് പതിവാണങ്കിലും ശക്തമായ ചൂട് കാലമായ ജൂലയ്, ആഗസ്ത് മാസങ്ങളില്‍ മഴ കിട്ടുന്നത് അപൂര്‍വ്വ സംഭവമാണ്. കേരളത്തിലെ മണ്‍സൂണ്‍ സമയത്ത് ഒമാനിലെ കേരളം എന്നറിയപ്പെടുന്ന സലാലയില്‍ ഈ മാസങ്ങളില്‍ മഴ ലഭിക്കാറുണ്ട്. അവിടെയുള്ള മണ്‍സൂണ്‍ മേഘങ്ങള്‍ ഗതിമാറി വന്നത് കൊണ്ടാണ് ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന യുഎഇയുടെ പ്രദേശങ്ങളില്‍ മഴ ലഭിക്കുന്നതെന്നാണ് കാലാവസ്ഥ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. മണിക്കൂറില്‍ 45 മീറ്റര്‍ വേഗത്തിലുള്ള മണല്‍ കാറ്റുള്ളതിനാല്‍ ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളത് കൊണ്ട് വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it