Gulf

പ്രതിദിനം 15 പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്നു

ഓരോ ദിവസവും ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ശരാശരി 15 പേര്‍ മരിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

പ്രതിദിനം 15 പ്രവാസികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്നു
X

ന്യൂഡല്‍ഹി: ഓരോ ദിവസവും ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ചുരുങ്ങിയത് 15 പേരെങ്കിലും മരണപ്പെടുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മരണപ്പെട്ടത്. 2014 മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ 33,998 പേരാണ് അന്ത്യശ്വാസം വലിച്ചത്. ഈ വര്‍ഷം മാത്രം 4823 പേരാണ് മരിച്ചത്. 2014 മുതല്‍ സൗദി അറേബ്യയില്‍ മാത്രം 1920 പേരാണ് മരണപ്പെട്ടത്. യുഎഇയില്‍ 1451 പേരും കുവൈത്തില്‍ 584 പേരും ഒമാനില്‍ 402 പേരും ഖത്തറില്‍ 286 പേരും ബഹ്‌റൈനില്‍ 180 പേരുമാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ് ഇക്കാലയളവില്‍ 6014 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ 1200 പേര്‍ തങ്ങളുടെ സംസ്ഥാനത്തില്‍ പെട്ടവരാണന്ന് തെലുങ്കാന എന്‍ആര്‍ഐ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി ഇ ചിട്ടിബാബു പറഞ്ഞു.

Next Story

RELATED STORIES

Share it