Gulf

ദുബയില്‍ 15 പേര്‍ക്ക് ഭക്ഷ്യ വിഷബാധ അമേരിക്കന്‍ റസ്റ്റാറണ്ട് പൂട്ടിച്ചു

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ജുമൈ റയിലുള്ള അമേരിക്കന്‍ റസ്റ്റാറണ്ട് ദുബയ് മുനിസിപ്പാലിറ്റി അടച്ച് പൂട്ടി. 15 പേര്‍ക്ക് വിഷബാധയേറ്റതിനെ തുടര്‍ന്ന് മുഖ്യപാചകക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു

ദുബയില്‍ 15 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  അമേരിക്കന്‍ റസ്റ്റാറണ്ട് പൂട്ടിച്ചു
X

ദുബയ്: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ജുമൈറയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ റസ്റ്റാറണ്ട് ദുബയ് മുനിസിപ്പാലിറ്റി അടച്ച് പൂട്ടി. 15 പേര്‍ക്ക് വിഷബാധയേറ്റതിനെ തുടര്‍ന്ന് മുഖ്യപാചകക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിഷബാധയേറ്റവര്‍ കഴിച്ച ഭക്ഷണത്തില്‍ 'സാല്‍മൊണല്ല' എന്ന ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി എടുത്താല്‍ മാത്രമായിരിക്കും ഈ സ്ഥാപനം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുക. കുട്ടികളടക്കം 15 പേര്‍ക്ക് വയറിളക്കവും പനിയും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഭക്ഷണത്തില്‍ അസംസ്‌കൃത മുട്ട ചേര്‍ത്തതായും മുനിസിപ്പാലിറ്റി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അസംസ്‌കൃത മുട്ട ഉപയോഗിക്കുന്നതിന് 2012 മുതല്‍ തന്നെ ദുബയ് മുനിസിപ്പാലിറ്റി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it