Gulf

ലുലു ഗ്രൂപ്പ് 1500 ജാവക്കാര്‍ക്ക് തൊഴില്‍ നല്‍കും

ലുലു ഗ്രൂപ്പ് 1500 ജാവക്കാര്‍ക്ക് തൊഴില്‍ നല്‍കും
X

അബുദബി: പ്രമുഖ റീട്ടയില്‍ ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ 1500 ജാവക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇന്ത്യനേസ്യയിലെ പശ്ചിമ ജാവ സര്‍ക്കാരുമായി കരാറുണ്ടാക്കി. അബുദബി കിരീടാവകാശിയും യുഎഇ സേനയുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെയും ഇന്ത്യനേസ്യന്‍ പ്രസിഡന്റ് ജോക്കോ വിദാദോയുടെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പ് വെച്ചത്. യുഎഇയും ഇന്ത്യനേസ്യയും തമ്മില്‍ വിദ്യാഭ്യാസം, ആരോഗ്യം ഊര്‍ജ്ജം, പരിസ്ഥിതി, കാര്‍ഷികം അടക്കമുള്ള 15 കരാറുകളാണുണ്ടാക്കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യുസൂഫലിയും പശ്ചിമ ജാവ ഡപ്യൂട്ടി ഗവര്‍ണര്‍ ഉഉ റുസ്ഹാനുല്‍ ഉലുമുമാണ് കരാര്‍ കൈമാറിയത്. നിലവില്‍ രണ്ട് ഹൈപ്പര്‍ മാര്‍ക്കറ്റുള്ള ഇന്ത്യനേസ്യയില്‍ ഈ വര്‍ഷം നാല് പുതിയതായി തുറക്കുമെന്നും യൂസുഫലി പറഞ്ഞു.a

Next Story

RELATED STORIES

Share it