Sub Lead

കോട്ടയം സ്വദേശി അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു

കോട്ടയം സ്വദേശി അബുദാബിയില്‍ വാഹനമിടിച്ച് മരിച്ചു
X
അബുദാബി: കോട്ടയം മുണ്ടക്കയം കോരുത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണില്‍ ടിറ്റു തോമസ് (25) അപകടത്തില്‍ മരിച്ചു. അബുദാബിയിലെ യാസ് ഐലന്‍ഡില്‍ വാഹനമിടിച്ചാണ് മരണം. ഭൂഗര്‍ഭ പാതയില്‍ ലൈറ്റ് ഫിറ്റ് ചെയ്തുകൊണ്ടിരിക്കവെ നിയന്ത്രണം വിട്ടു വന്ന വാഹനം ഇടിക്കുകയായിരുന്നു. ടിറ്റു തത്ക്ഷണം മരിച്ചു.

ഒരു സ്വകാര്യ കമ്പനിയില്‍ അസിസ്റ്റന്റ് ടെക്നീഷ്യനായിരുന്നു. തോമസ് മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ടിബിന്‍ തോമസ്, പരേതയായ ലിറ്റി തോമസ്. സംസ്‌കാരം നാട്ടില്‍.





Next Story

RELATED STORIES

Share it